Latest News

നയന്‍താര ചിമ്പു ബന്ധം വീണ്ടും തളിര്‍ക്കുന്നു

വര്‍ഷങ്ങളായി അകന്നു കഴിഞ്ഞിരുന്ന നയന്‍താര – ചിമ്പു ബന്ധം വീണ്ടും തളിര്‍ക്കുന്നു.പ്രണയവും അഭിപ്രായ വ്യത്യാസവും സ്ഥിരം വാര്‍ത്തകളാകുന്ന സിനിമാലോകത്തെ ഏറ്റവും പുതിയ വാര്‍ത്തയാണ് നയന്‍സും ചിമ്പുവും.

2006- ല്‍ വല്ലവന്‍റെ ഷൂട്ടിങ്ങിനിടയില്‍ കൊടുമ്പിരി കൊണ്ട പ്രണയത്തിലായിരുന്നു നയന്‍സും ചിമ്പുവും.
വിവാഹം വരെയെത്തുമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഒരു സുപ്രഭാതത്തില്‍ ഇരുവരും പിരിയുന്നു എന്ന വാര്‍ത്തകള്‍ കേട്ടത്.
അതുകഴിഞ്ഞ് പ്രഭുദേവയുടെ ഊഴമായിരുന്നു.നയന്‍താരയെ വിവാഹം കഴിക്കാനായി പ്രഭുദേവ ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞു. നയന്‍സ് മതം മാറി.അതും വിധിവൈപരീത്യം കൊണ്ട് നടന്നില്ല. കാലം കടന്നുപോയി…

അടുത്തിടെ പുറത്തിറങ്ങിയ രാജാറാണിയുടെ വിജയം ആഘോഷിക്കാന്‍ ചെന്നൈയില്‍ ഒത്തുകൂടിയപ്പോള്‍ നയന്‍താരയും ചിമ്പുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസമെല്ലാം പറഞ്ഞു തീര്‍ത്ത് കൂട്ടുകാരായി.
നയന്‍താരയും ചിമ്പുവും തമ്മിലുള്ള പിണക്കമെല്ലാം അവസാനിപ്പിച്ച് വീണ്ടും ഒന്നിച്ചെന്നാണു കേട്ടുകേള്‍വി.നയന്‍സും ചിമ്പുവും ഒന്നിച്ച് അടുത്തുതന്നെ സിനിമ ചെയ്യുന്നുണ്ടെന്നും വാര്‍ത്തകളാണ്. വാലു എന്നാണ് സിനിമയുടെ പേര്. കെ.എസ്.രവികുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Nayans, Chimbu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.