Latest News

ആശുപത്രിയില്‍ കൊടുക്കാന്‍ പണമില്ല: കാല്‍ ഹാക്‌സോ ബ്ലേഡും കത്തിയുമുപയോഗിച്ച് മുറിച്ചുമാറ്റി

ബീജിംഗ്: സ്വന്തം കാല്‍ ഹാക്‌സോ ബ്ലേഡും കത്തിയുമുപയോഗിച്ച് മുറിച്ചുമാറ്റി. കാലില്‍ രക്തയോട്ടം തടസ്സപ്പെട്ടതുമൂലം വിഷമിച്ചിരുന്ന ഴെങ് യാന്‍ലിയാങ് എന്ന 47 കാരനാണ് ഇങ്ങനെ ചെയ്തതത്. കഴിഞ്ഞവര്‍ഷം നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

ചൈനയിലെ ഹെഫേയ് പ്രവിശ്യയിലെ ബോഡിംഗ് നഗരത്തിനടുത്ത് താമസിക്കുന്ന ഇയാള്‍ താന്‍ അനുഭവിച്ചിരുന്ന നരകയാതനയില്‍ നിന്ന് മോചനം നേടുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. രക്തയോട്ടം തടസ്സപ്പെടുന്നതോടെ കഠിനവേദനയുണ്ടാവും. വേദന സഹിക്കാനാവാതെ വന്നതോടെ യാന്‍ലിയാങ് ആശുപത്രിയിലെത്തി. പരിശോധിച്ചശേഷം കാല്‍ മുറിച്ചു മാറ്റിയാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, ആശുപത്രി ബില്ലടയ്ക്കാന്‍ യാന്‍ലിയാങിന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ ഡോക്ടറോട് ഒന്നുംപറയാതെ അയാള്‍ വീട്ടിലേക്ക് മടങ്ങി.

ആശുപത്രിയില്‍ നിന്ന് ലഭിച്ച വേദനസംഹാരിയായിരുന്നു പിന്നീട് യാന്‍ലിയാങിന്റെ ആശ്രയം. പക്ഷേ, ആരോഗ്യം അനുദിനം ക്ഷയിച്ചുവന്നു. ഒടുവില്‍ മൂന്ന് മാസം കൂടി മാത്രമേ ആയുസ്സുളളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.ഇതോടെയാണ് കാല്‍ സ്വയം മുറിച്ചുകളയാന്‍ അയാള്‍ തീരുമാനിച്ചത്. മറ്റാരെയും അറിയിക്കാതെ ഇതുചെയ്യാനും അയാള്‍ ഉറച്ചു. പഴം മുറിക്കുന്ന കത്തിയും ഹാക്‌സോ ബ്ലേഡും ഉപയോഗിച്ച് തന്റെ വലതുകാല്‍ അരയ്ക്ക് ആറ് ഇഞ്ച് താഴെവച്ച് മുറിച്ചുമാറ്റി. സ്വന്തം മുറിയില്‍ വച്ച് പരസഹായമില്ലാതെയായിരുന്നു ആ സാഹസം!

കത്തിയുപയോഗിച്ചായിരുന്നു മാംസം മുറിച്ചത്. പിന്നീട് എല്ല് കാണുന്നതിനു വേണ്ടി മാംസം കുറച്ച് താഴേക്ക് വലിച്ചു നീക്കി....തുടര്‍ന്ന് ഹാക്‌സോ ബ്ലേഡുപയോഗിച്ച് എല്ലും മുറിച്ചുമാറ്റി. രക്തപ്രവാഹം തടയാന്‍ കാലിനു മുകളില്‍ മുറുക്കി കെട്ടിയിരുന്നു. ഭാര്യയെ ശല്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല എങ്കിലും ഹാക്‌സോ ബ്ലേഡ് ഒടിഞ്ഞപ്പോള്‍ അതു വേണ്ടിവന്നുവെന്നും യാന്‍ലിയാങ് പറയുന്നു. ഇതൊക്കെ ചെയ്യാന്‍ വല്ലാത്തൊരുധൈര്യം അപ്പോള്‍ ലഭിച്ചുവത്രേ. അല്പം കടുത്തുപോയെങ്കിലും യാന്‍ലിയാങിന്റെ പ്രാകൃത ശസ്ത്രക്രിയ വിജയിച്ചു. 

എന്നാല്‍, രക്തം കട്ടപിടിക്കുന്ന അസുഖം മൂലം ഇപ്പോള്‍ രണ്ടാമത്തെ കാലും മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരിക്കുകയാണ്. ഇത്തവണ യാന്‍ലിയാങ് സ്വയം ശസ്ത്രക്രിയക്ക് മുതിരില്ല. ഇയാളുടെ ശസ്ത്രക്രിയയെക്കുറിച്ചറിഞ്ഞ ഒരു ഡോക്ടര്‍ മുഴുവന്‍ ചെലവും വഹിക്കാന്‍ തയ്യാറായിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Leg, Hospital, Chaina

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.