മറ്റൊരാളെ ഉപയോഗിച്ച് ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റേതെന്ന പേരില്‍ ഉപയോഗിച്ചതിനെതിരെ നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ് കൊടുക്കുമെന്ന് നസ്റിയ നസീം. തന്റെ അനുമതിയില്ലാതെയാണ് ഇത്തരം ഷോട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും നസ്റിയ ഫേസ് ബുക്കിലൂടെ അറിയിച്ചു.
നെയ്യാണ്ടിയുടെ ട്രെയിലറില്‍ ധനുഷിനൊപ്പമുള്ള ഷോട്ടാണ് വിവാദമായിരിക്കുന്നത്. ചിത്രത്തില്‍ കാണിക്കുന്നത് മറ്റൊരു സ്ത്രീയുടെ ശരീരമാണെന്നും ഇതിനെതിരെ നടികര്‍ സംഘത്തിന് പരാതി നല്‍കുമെന്നും നസ്റിയ പറയുന്നു.
നെയ്യാണ്ടിയുടെ ട്രെയിലറില്‍ ധനുഷിനൊപ്പമുള്ള ഷോട്ടാണ് വിവാദമായിരിക്കുന്നത്. ചിത്രത്തില്‍ കാണിക്കുന്നത് മറ്റൊരു സ്ത്രീയുടെ ശരീരമാണെന്നും ഇതിനെതിരെ നടികര്‍ സംഘത്തിന് പരാതി നല്‍കുമെന്നും നസ്റിയ പറയുന്നു.
നസ്റിയ – ധനുഷ് ജോഡിയുടെ നെയ്യാണ്ടിയിലെ പാട്ട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംവിധായകന് എ.സര്കുണത്തിനും നിര്‍മ്മാതാവ് എസ്. കതിരേശനുമെതിരെ കേസ് കൊടുക്കുമെന്ന വിവാദവുമായി നസ്റിയ രംഗത്തെത്തിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actress, Nasriya
No comments:
Post a Comment