ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളെ തടഞ്ഞതിനാണ് സസ്‌പെന്‍ഷന്‍. ആലക്കോട് നെടുവോട് ഉടലെടുത്ത സംഭവങ്ങളാണ് ലീഗ് സംസ്ഥാന നേതൃത്വത്തെ പോലും പിടിച്ചുലയ്ക്കുന്ന വിധത്തിലുള്ള സംഘര്‍ഷമായി മാറിയത്.
പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെച്ചൊല്ലി പരപ്പയിലെ എ.പി. വിഭാഗം നേതാവായ ഷറഫുദ്ദീന്‍ ഹാജിക്ക് നെടുവോട് വെച്ച് മര്‍ദ്ദനമേറ്റത് മുതല്‍ തുടങ്ങിയ സംഭവ വികാസങ്ങളാണ് കണ്ണൂരിലെ സംഘര്‍ഷത്തിലേക്കും, നേതാക്കളെ അണികള്‍ തെരുവില്‍ തടയുന്നതിലേക്കും എത്തിച്ചത്. ഷറഫുദ്ദീനെ ആക്രമിച്ചതിന് 20 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടു ത്തതും, ഇതില്‍ മൂന്നുപേരെ പോലീസ് അര്‍ദ്ധരാത്രി വീട് കയറി അറസ്റ്റ് ചെയ്തതും ലീഗ് പ്രാദേശിക നേതൃത്വങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ആലക്കോട് സി.ഐ: എം.എ. മാത്യുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം പരസ്യമായി രംഗത്തുവന്നിരുന്നു.
പോലീസ് സ്റ്റേഷനിലേക്കും ഇവര്‍ മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രി കെ. സി. ജോസഫും, കെ.പി.എ മജീദും തമ്മില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം സി.ഐ ഓഫീസ് മാര്‍ച്ച് ഉപേക്ഷിച്ചു. ആറാം തീയതിക്കുള്ളില്‍ ആലക്കോട് സി.ഐക്കെതിരെ നടപടി എടുക്കുമെന്ന് കെ.പി.എ. മജീദ് ലീഗ് അണികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്രെ.
എന്നാല്‍ സി.ഐക്കെതിരെ നടപടി എടുപ്പിക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിഞ്ഞില്ല. സി.ഐയെ മാറ്റുന്നതിന് കോണ്‍ഗ്രസിനോ,പോലീസ് ഉന്നതര്‍ക്കോ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതോടെ ലീഗ് അണികളില്‍ പൊട്ടിപ്പുറപ്പെട്ട അമര്‍ഷമാണ് കണ്ണൂരില്‍ നേതാക്കളെ തടയുന്നതില്‍ കലാശിച്ചത്. അണികളില്‍ നിന്ന് ഏറെ
പ്രതിഷേധമുയര്‍ന്നിട്ടും ആലക്കോട് വിഷയം വേണ്ട വിധ ത്തില്‍ ചര്‍ച്ച ചെയ്യുന്നതിനോ, നടപടി സ്വീകരിക്കുന്നതിനോ തയ്യാറാകാതെ ലീഗ് നേതൃത്വം നിഷ്‌ക്രിയത കാട്ടുകയായിരുന്നുവെന്ന ആക്ഷേപത്തിലാണ് അണികള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ട് മതി ലോക്‌സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ എന്ന നിലപാടിലാണ് അണികള്‍. പ്രമുഖ നേതാക്കളെ സസ്‌പെന്റ ് ചെയ്ത നടപടി മലയോരത്തെ ലീഗ് പ്രവര്‍ത്തകരില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് പല കമ്മിറ്റികളും രാജിക്കുള്ള നീക്കത്തിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment