കൊച്ചിയില്‍ പാചക വാതകം ഇറക്കി മംഗലാപുരത്തേക്ക് മടങ്ങുകയായിരുന്ന കെ.എ. 01 ഡി. 2811 നമ്പര്‍ ടാങ്കറാണ് അപകടത്തില്‍പെട്ടത്. എതിര്‍വശത്ത്‌നിന്ന് തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വരികയായിരുന്ന ലോറിയില്‍ തട്ടാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണ് ടാങ്കര്‍ ലോറി സ്റ്റിയറിംഗ് മുറിഞ്ഞ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടതെന്ന് ഡ്രൈവര്‍ തമിഴ്‌നാട് തുറയൂര്‍ സ്വദേശി ജി. പ്രഭു (31) പറഞ്ഞു. ഇയാള്‍ക്ക് തലയ്ക്കും കാലിനും പരിക്കുണ്ട്. ക്ലീനര്‍ തുറയൂരിലെ രംഗനാഥന്‍ (19) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ പ്രഭു കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment