ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന്‍ വെള്ളിയാഴ്ച എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിലെ കാരണവരായ അമിതാബിന്റെ അഭിനയ പ്രകടനങ്ങള്‍ ലോക ചലച്ചിത്ര മേഖലയില്‍ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് വലിയ സംഭാവനയാണ്.
പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ.ഹരിവംശറായിയുടെ മകനായി 1942 ഒക്ടോബര്‍ 11 ന് അലബാബാദിലാണ് ബച്ചന്റെ ജനനം. 1969 ലാണ് ബച്ചന്‍ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രമായിരുന്നു അത്. എന്നാല്‍ ആ ചിത്രം അത്ര ശ്രദ്ധേയമായില്ല. എന്നാല്‍ മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനു ലഭിച്ചു.
1971 നു ശേഷമാണ് അമിതാബ് ബച്ചന്‍ സിനിമയില്‍ സജീവമാകാനും ശ്രദ്ധേയമാകാനും തുടങ്ങിയത്. സഞ്ചീര്‍ എന്ന ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. 1975 ല്‍ അമിതാബ് അഭിനയിച്ച ഷോലെ അദ്ദേഹത്തിന്റെ കരിയറിനെ വിജയിപ്പിച്ചു.
അഗ്നിപഥ്, ബ്ലാക്ക്, പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പദ്മശ്രീ, പത്മഭൂഷന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലും അദ്ദേഹം തിളങ്ങി.
നൂറില്‍ പരം ചിത്രങ്ങളില്‍ നിരവധി ഞെട്ടിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ എത്തിയിട്ടുള്ള ബച്ചന്‍ അടുത്തതായി 102 വയസ്സുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 102 നോക്ക്ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചാത്രം സംവിധാനം ചെയ്യുന്നത് ഉമേഷ് ശുകഌയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Amitabh Bachan, Birthday
No comments:
Post a Comment