തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്താല്‍ മാത്രമേ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാനാവൂ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.
കോടതിയുടെ മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കുറ്റം ചെയ്തതായി കരുതാനാകില്ലെന്ന് കോടതി നീരീക്ഷിച്ചു. മുഖ്യമന്ത്രി വഞ്ചനാകുറ്റം ചെയ്‌തെന്ന് കരുതാനാകില്ല. സരിതക്ക് ബിസിനസ് താത്പര്യങ്ങളുണ്ടാകാം. ഏത് രീതിയില്‍ അന്വേഷണം കൊണ്ടുപോകണമെന്നത് അന്വേഷണ സംഘത്തിന്റെ തീരുമാനമാണ്. അതില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ല. സോളാര്‍ കേസിലെ പരാതിക്കാരാരും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ പരാതിപ്പെട്ടിട്ടില്ല. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
ഈ കേസില്‍ നേരത്തെ ഹൈക്കോടതി സുപ്രധാനമായ പല നിരീക്ഷണങ്ങളും നടത്തിയിരുന്നു. ശീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസിന്റെ വാദത്തിനിടയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Ummanchandi, High Court
No comments:
Post a Comment