ദുബൈ: ശരീരഭാരം കുറക്കാനായി ദുബൈ മുനിസിപ്പാലിറ്റി കഴിഞ്ഞമാസങ്ങളില്‍ നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് 16 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
ബലി പെരുന്നാള്‍ അവധിക്കുശേഷമായിരിക്കും 26 ലക്ഷം ദിര്‍ഹം വിലവരുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യുക.വിജയികളുടെ പേരും സമ്മാന വിതരണ വേദിയും ഉടന്‍ പ്രഖ്യാപിക്കും. ദുബൈ നിവാസികളെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി തുടങ്ങിയ ഈ നവീന പദ്ധതി ലേകം മുഴുവന്‍ ചര്‍ച്ചയായതായും ദുബൈയുടെ ഖ്യാതി കൂടുതല്‍ വര്‍ധിച്ചതായും നാസര്‍ ലൂത്ത പറഞ്ഞു.
രണ്ടു കിലോ ഭാരം കുറച്ചവര്‍ക്ക് മുതല്‍ സമ്മാനമുണ്ട്. റമദാനില്‍ ആരംഭിച്ച് ഒരുമാസം നീണ്ട കാമ്പയിനില്‍ 10,000ത്തിലേറെ പേരാണ് പങ്കെടുത്തത്. മത്സരത്തിന്‍െറ തുടക്കത്തിലും ഒടുക്കത്തിലും തൂക്കം രേഖപ്പെടുത്തിയാണ് വിജയികളെ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ഭാരം കുറച്ച മൂന്നു വിജയികള്‍ക്ക് 20,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണ്ണനാണയം സമ്മാനം നല്‍കും.
അഞ്ചു കിലോക്കും അതിനു മുകളിലും ഭാരം കുറക്കുന്നവര്‍ക്ക് ഓരേ കിലോവിനും രണ്ടു ഗ്രാം വീതം സ്വര്‍ണം സമ്മാനം ലഭിക്കും. 10 കിലോയോ അതില്‍ കൂടുതലോ ഭാരം കുറക്കുന്നവര്‍ക്ക് ഒരോ കിലോവിനും മൂന്നുഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കും. രണ്ടു മുതല്‍ അഞ്ചു കിലോ വരെ ഭാരം കുറക്കുന്നവര്‍ക്ക് കിലോവിന് ഒരു ഗ്രാം വീതം സ്വര്‍ണ്ണമാണ് ലഭിക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gulf, Dubai, Gold
No comments:
Post a Comment