കണ്ണൂര്‍: രണ്ടുമാസം മുമ്പ് വീട് വിട്ടിറങ്ങിയ മകളെ തിരികെ കിട്ടിയപ്പോള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആനന്ദകണ്ണീര്‍. ശനിയാഴ്ച കാലത്ത് കണ്ണൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഹെല്‍പ്പ് ലൈനിലാണ് വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. രണ്ട് മാസം മുമ്പ് വീട് വിട്ടിറങ്ങിയ പതിനാലുകാരിയായ മകള്‍ മുത്തുവിനെ തിരികെ കൊണ്ടുപോകാനാണ് സേലത്ത് നിന്ന് ശനിയാഴ്ച കാലത്ത് അമ്മ മുനിയമ്മ, അച്ഛന്‍ കണ്ണന്‍, സഹോദരന്‍ ഗിരീഷ് എന്നിവര്‍ കണ്ണൂരിലെത്തിയത്.
രണ്ടുമാസം മുമ്പാണ് മുത്തു കണ്ണൂരിലെത്തിയത്. രണ്ടാഴ്ച മുമ്പ് തെരുവില്‍ കണ്ടെത്തിയ മുത്തുവിനെ വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രി പരിസരത്തെ അത്താണിയിലെത്തിച്ചത്. ഇതുവരെയും മുത്തു അവിടെ കഴിഞ്ഞ് വരികയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടി ടി എം കൃഷ്ണന്റെയും കണ്ണൂരിലെ മാധ്യമങ്ങളുടെയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മുത്തു കണ്ണൂരിലെത്തിയ കാര്യം പുറം ലോകം അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ നിന്ന് കണ്ണന്‍ എന്നൊരാള്‍ കണ്ണൂരില്‍ എത്തിയെങ്കിലും അയാളുടെ മകളെല്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു. ഇയാളുടെ മകളെയും രണ്ടുമാസത്തോളമായി കാണാനില്ലെന്ന് പറയപ്പെടുന്നു.
മാധ്യമ വാര്‍ത്തകളും പോലീസിന്റെ ഇടപെടലുകളും മറ്റും ശ്രദ്ധയില്‍പ്പെട്ടെന്നതിനെ തുടര്‍ന്നാണ് മുത്തുവിന്റെ രക്ഷിതാക്കളും സഹോദരനും കണ്ണൂര്‍ വനിതാ ഹെല്‍പ്പ് ലൈനിലെത്തിയത്. മാതാപിതാക്കളെയും സഹോദരനെയും തിരിച്ചറിഞ്ഞ മുത്തു അവരെ കെട്ടിപ്പിടിച്ച്
ആഹ്ലാദം പങ്കിട്ട നിമിഷം കണ്ടുനിന്ന ഏവരെയും വികാരനിര്‍ഭരമാക്കി. മകളെ കാണാനില്ലെന്ന് വില്ലുപുരം
പോലീസ് സ്റ്റേഷനില്‍ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടുത്തെ പോലീസ് കൊടുത്തയച്ച എഴുത്തുമായാണ് മാതാപിതാക്കളും സഹോദരനും വനിതാ ഹെല്‍പ്പ് ലൈനിലെത്തിയത്. ഇതും കാര്യങ്ങള്‍ എളുപ്പമാക്കി.
ആഹ്ലാദം പങ്കിട്ട നിമിഷം കണ്ടുനിന്ന ഏവരെയും വികാരനിര്‍ഭരമാക്കി. മകളെ കാണാനില്ലെന്ന് വില്ലുപുരം
പോലീസ് സ്റ്റേഷനില്‍ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടുത്തെ പോലീസ് കൊടുത്തയച്ച എഴുത്തുമായാണ് മാതാപിതാക്കളും സഹോദരനും വനിതാ ഹെല്‍പ്പ് ലൈനിലെത്തിയത്. ഇതും കാര്യങ്ങള്‍ എളുപ്പമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missing, Police


No comments:
Post a Comment