തളിപ്പറമ്പ: കെ.പി.സി.സി അംഗം കല്ലിങ്കീല്‍ പത്മനാഭന് നേരെ നടന്ന ബോംബേറിന് പിറകില്‍ ആരെന്ന്
അവ്യക്തം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ കീഴാറ്റൂര്‍ മാന്ധംകുണ്ടിലെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ പത്മനാഭന്‍ നില്‍ക്കുമ്പോഴായിരുന്നു പെട്രോള്‍ ബോംബെറിഞ്ഞത്. മാരുതി എര്‍ടിക്ക കാര്‍, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ കാര്‍ പോര്‍ച്ചിലുണ്ടായിരുന്നു. ബൈക്കില്‍ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്. വാഹനങ്ങള്‍ക്ക് പിറകില്‍ നില്‍ക്കുകയായിരുന്ന പത്മനാഭനെ ലക്ഷ്യമിട്ടായിരുന്നു ബോംബേറ്.

സമീപത്തെ തൂണില്‍ തട്ടിയാണ് കുപ്പിയില്‍ പെട്രോള്‍ നിറച്ച ബോംബ് പൊട്ടിയത്. സമീപത്ത് വാഹനം കഴുകാനും തുടക്കാനും ഉപയോഗിക്കുന്ന ബനിയന്‍ വെയിസ്റ്റുണ്ടായിരുന്നു. പെട്രോള്‍ ബോംബില്‍ നിന്ന് ഇതിലേക്ക് തീ ആളി പടര്‍ന്നെങ്കിലും വാഹനം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പ്രെയര്‍ ഉപയോഗിച്ച് പത്മനാഭന്‍ ഉടനെ തീയണക്കുകയായിരുന്നു. സംഭവത്തിന് പിറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമില്ല. സി.പി.എമ്മുമായി പത്മനാഭന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ലാതെ മറ്റ് വിഷയങ്ങളില്ല.
സംഭവം അറിഞ്ഞ ഉടന്‍ ഡി.വൈ.എസ്.പി: കെ. സുദര്‍ശനന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സി.
പി.എം നേതാക്കളായ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. മുരളീധരന്‍, കൗണ്‍സിലര്‍ ഡി.എം. ബാബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ പത്മനാഭന്റെ വീട്ടിലെത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ് ടി.ജനാര്‍ദ്ദനന്‍, മണ്ഡലം പ്രസിഡ് സി.സി.ശ്രീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നേരത്തെ പത്മനാഭന്റെ കാറിന് നേരെയും ബൈക്കില്‍ എത്തിയ സംഘം
അക്രമം നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നും രാമചന്ദ്രന്റെ നേതൃത്വത്തിലുളള ബോംബ് സ്‌ക്വാഡും ദീപേഷിന്റെ നേതൃത്വത്തില്‍ വിരലടയാളവിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു.

No comments:
Post a Comment