തളിപ്പമ്പ: അന്തരിച്ച മുസ്ലിംലീഗ് നേതാവ് കൊങ്ങായി മുസ്തഫക്ക് (45) ജീവിതത്തിന്റെ നാനാ
തുറകളില്‍പ്പെട്ട ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ച് വിട നല്‍കി. തളിപ്പറമ്പിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റ് വാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സങ്കടക്കോളടങ്ങാത്ത മനസുമായി റെക്കോഡ് ജനക്കൂട്ടമാണ് എത്തിയത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു മുസ്തഫയുടെ അന്ത്യം.
ഭാര്യ മറിയംബി, അനുജന്‍ ഷെറീഫ്, യൂത്ത്‌ലീഗ് നേതാക്കളായ പി.സി. നസീര്‍, സലീം കൊടിയില്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ ഏഴാംമൈല്‍, കെ.എം.സി.സി നേതാവ് അബ്ദുഖാദര്‍ അരിപ്പാമ്പ്ര, എന്നിവര്‍ അന്ത്യനിമിഷം കൂടെയുണ്ടായിരുന്നു. നഗരസഭ കൗണ്‍സിലറായ മുസ്തഫക്ക് നഗരസഭയുടെ ഓണാഘോഷത്തില്‍ സംബന്ധിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോ ചെറിയതോതില്‍ നടുവേദന അനുഭവപ്പെട്ടു. പരിശോധനക്ക് മംഗലാപുരം ഇന്‍ഡാന ആശുപത്രിയിലെത്തിയതായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബയോപ്‌സി ടെസ്റ്റിന് അയച്ചു. അവിടത്തെ പരിശോധനയിലാണ് ആമാശയത്തില്‍ കാന്‍സറാണെന്ന് മനസിലായത്. തുടര്‍ന്ന് കേ്രന്ദമന്ത്രി ഇ. അഹമ്മദും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മുനീറും ഇടപെട്ട് ലേക്ഷോറിലെ പ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ. പി.വി. ഗംഗാധരന്റെ ചികിത്സയിലാക്കുകയായിരുന്നു.
മുസ്‌ലിംലീഗ് നേതാക്കളായ അള്ളാംകുളം മഹമൂദ്, പി. മുഹമ്മദ് ഇഖ്ബാല്‍, പി.കെ. സുബൈര്‍, കെ.
വി.എം. കുഞ്ഞി, കെ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ പരിചരിക്കാന്‍ ആശുപത്രിയില്‍ പലപ്പോഴായി നിന്നിരുന്നു. രോഗം അപകട നിലയില്‍ എത്തിയതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ കഴിഞ്ഞ ബക്രീദ് ദിനത്തിന് മുന്നോടിയായി ബുന്ധുളെ കാണാനും പെരുന്നാളില്‍ പങ്കാളിയാകാനും അദേഹത്തെ നാട്ടിലേക്ക് അയച്ചിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അന്ന് വീടിന് സമീപത്ത് കാവല്‍ നിന്നായിരുന്നു സന്ദര്‍ശക പ്രവാഹം നിയന്ത്രിച്ചത്. ബുന്ധുളെയും അടുത്തസുഹൃത്തുക്കളെയും കണ്ട് ബക്രീദിന്റെ പിറ്റേന്ന് തന്നെ ആശുപത്രിയിലേക്ക് മാറി. ആയിരങ്ങള്‍ അദേഹത്തിന്റെ ജീവനു വേണ്ടി
പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കേയാണ് എല്ലാവരെയും സങ്കട കടലിലേക്ക് വലിച്ചെറിയുന്ന മരണവാര്‍ത്ത എത്തിയത്.
വി.എം. കുഞ്ഞി, കെ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ പരിചരിക്കാന്‍ ആശുപത്രിയില്‍ പലപ്പോഴായി നിന്നിരുന്നു. രോഗം അപകട നിലയില്‍ എത്തിയതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ കഴിഞ്ഞ ബക്രീദ് ദിനത്തിന് മുന്നോടിയായി ബുന്ധുളെ കാണാനും പെരുന്നാളില്‍ പങ്കാളിയാകാനും അദേഹത്തെ നാട്ടിലേക്ക് അയച്ചിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അന്ന് വീടിന് സമീപത്ത് കാവല്‍ നിന്നായിരുന്നു സന്ദര്‍ശക പ്രവാഹം നിയന്ത്രിച്ചത്. ബുന്ധുളെയും അടുത്തസുഹൃത്തുക്കളെയും കണ്ട് ബക്രീദിന്റെ പിറ്റേന്ന് തന്നെ ആശുപത്രിയിലേക്ക് മാറി. ആയിരങ്ങള്‍ അദേഹത്തിന്റെ ജീവനു വേണ്ടി
പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കേയാണ് എല്ലാവരെയും സങ്കട കടലിലേക്ക് വലിച്ചെറിയുന്ന മരണവാര്‍ത്ത എത്തിയത്.
പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹവുമായി എറണാകുളത്ത് നിന്ന് ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെട്ടത്. തൃശൂരില്‍ എത്തിയപ്പോ മന്ത്രി എം.കെ. മുനീര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 8.30ഓടെ മുക്കോലയിലെ തറവാട് വീട്ടിലാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഉമ്മയുടെയും സഹോദരങ്ങളുടെയും അന്ത്യോപചാരം ഏറ്റുവാങ്ങി. തുടര്‍ന്ന് ആടിക്കുംപാറയില്‍ മുസ്തഫ പണിയിച്ച പുതിയ വീട്ടില്‍. മക്കളുടെയും മറ്റും അന്ത്യോപചാരത്തിന് ശേഷം തളിപ്പറമ്പ് നഗരസഭ ഓഫീസില്‍. നഗരസഭ ചെയര്‍പേഴ്‌സണ്‍ റംല പക്കര്‍, കണ്ണൂര്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, മുന്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ വാടിരവി എന്നിവര്‍ ഇവിടെ വച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പത്ത് മണിയോടെ വലിയ ജുമാ അത്ത് പള്ളി ഗ്രൗണ്ടിണ്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ മൃതദേഹം എത്തിക്കുമ്പോഴേക്കും അവിടം ജനസമുദ്രമായി മാറിയിരുന്നു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനിന്ന ഒരു വൃദ്ധനും സ്ത്രീയും കുഴുഞ്ഞവീണു. ഓരോ 15 മിനുട്ടിലും വലിയ ജുമാഅത്ത് പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരം നടന്നു.
കേന്ദ്രിമന്ത്രി കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, എം.എല്‍.എമാരായ കെ.എം. ഷാജി, ജയിംസ് മാത്യു, എ.ഡി.എം.: ഒ. മുഹമ്മദ് അസ്ലം, മുസ്ലിംലീഗ് നേതാക്കളായ വി.കെ. അബ്ദുഖാദര്‍ മൗലവി, കെ.വി. മുഹമ്മദ് കുഞ്ഞി, വി.പി. വമ്പന്‍, ബി.പി. ഫാറൂഖ്, കെ. എ. ലത്തീഫ്, ഇബ്രാഹിംകുഞ്ഞി തിരുവഞ്ചൂര്‍, കെ.കെ. മുഹമ്മദ്, പി. മഹമൂദ്, കെ.കെ. അബ്ദുഹ്മാന്‍ മാസ്റ്റര്‍, അന്‍സാരി തില്ലങ്കേരി, കരീം ചേലേരി, കോണ്‍ഗ്രസ് നേതാക്കളായ സജീവ് ജോസഫ്, വി.എ. നാരായണന്‍, ടി. ജനാര്‍ദ്ദനന്‍, കല്ലിങ്കീല്‍ പത്മനാഭന്‍, കെ.വി. അബ്ദു റസാഖ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. താഹിര്‍, സി.പി.എം നേതാക്കളായ സി.കെ.പി. പത്മനാഭന്‍, കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കെ. ശ്യാമള ടീച്ചര്‍, കെ. സന്തോഷ്, സി.പി.ഐ നേതാക്കളായ വേലിക്കാത്ത് രാഘവന്‍, എ.ആര്‍. സി. നായര്‍, ബി.ജെ.പി നേതാവ് എ.പി. ഗംഗാധരന്‍, ഐ.എന്‍.എന്‍ നേതാവ് അഷ്‌റഫ് പറവൂര്‍, പി.എസ്. സി. അംഗം ടി.ടി. ഇസ്മായില്‍, സബ്ബ് ജയില്‍ സൂപ്രണ്ട് പി. വിനോദ് കുമാര്‍, തളിപ്പറമ്പ എസ്.ഐ: എ. അനില്‍കുമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 12 മണിയായിട്ടും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ നീണ്ട നിരയില്‍ മാറ്റമില്ല. ഉച്ചയോടെ കബറക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Kongayi Musthafa, Obituary



No comments:
Post a Comment