Latest News

'നഗരത്തില്‍ പാതിരാസുന്ദരി അഴിഞ്ഞാടി'; യുവാവിനെ യാത്രക്കാര്‍ വളഞ്ഞിട്ടുതല്ലി


കണ്ണൂര്‍: പാതിരാ സുന്ദരിയുടെ വേഷം കെട്ടി പാതിരാവില്‍ നഗരമധ്യത്തില്‍ അഴിഞ്ഞാടിയ യുവാവിനെ യാ
ത്രക്കാര്‍ വളഞ്ഞിട്ടുതല്ലി തല്ലി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ നടപ്പാതയിലാണ് സംഭവം. യാത്രക്കാരുടെ മര്‍ദനത്തനിടെ സുന്ദരിയുടെ തലമുടിയും മുല്ലപ്പൂവും സാരിയും റോഡിലേക്ക് തെറിച്ചുവീണു. കൂടെയുണ്ടായിരുന്നവര്‍ റെയില്‍വെ ക്വാര്‍ട്ടേഴ്‌സ് വൡലൂടെ ഓടിരക്ഷപ്പെട്ടു. സുന്ദരി വേഷം കെട്ടിയ യുവാവിനെ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു.

ചൊവ്വാഴ്ച അര്‍ധരാത്രി 11.30 ഓടെയാണ് സംഭവം. കണ്ണൂര്‍ മുനീശ്വര കോവിലിന് മുന്നിലെ പെട്രോള്‍ പമ്പിന് വലതുഭാഗത്തു റെയില്‍വെ ക്വാര്‍ട്ടേഴ്‌സ് വളവ് കേന്ദ്രീകരിച്ച് പാതിരാസുന്ദരിമാരും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നുണ്ടെന്ന് പരിസരവാസിക പറഞ്ഞു. പാതിരാവില്‍ നിശാസുന്ദരിവേഷം കെട്ടി നടാപ്പതയിലൂടെ പോകുവരുടെ കീശയില്‍ നിന്നും പണം എടുത്ത് അവരെ പുളിച്ച തെറി പറഞ്ഞ് ആക്ഷേപിക്കലാണ് സ്ഥിരം പരിപാടിയത്രെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് തുടര്‍ന്ന് വരുന്നു. ചൊവ്വാഴ്ച രാത്രി ബംഗാളികളായ ഒരു സംഘം ഇതുവഴി പോയപ്പോള്‍ പാതിരാസുന്ദരി വേഷം കെട്ടിയ യുവാവ് ഇവരുടെ കീശയില്‍ നിന്ന് പണമെടുത്തുവത്രെ. ഇതേ തുടര്‍ന്ന് സുന്ദരിയെ പിടിച്ചുനിര്‍ത്തി വളഞ്ഞിട്ടു തല്ലുകയായിരുന്നു. 

അന്യ സംസ്ഥാന തൊഴിലാളികളുടെ കൈച്ചൂടറിതോടെ വേഷംകെട്ടുകാരായ മറ്റു സുന്ദരിമാര്‍ ഓടിരക്ഷെപട്ടു. ആള്‍ താമസമില്ലാത്ത റെയില്‍വെ ക്വാട്ടേഴ്‌സില്‍ ഇലക്ട്രിക്കല്‍ സെഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസ് സമയം കഴിഞ്ഞാല്‍ ഇവിടെ ശൂന്യമാണ്. ഇതിന്റെ മുറ്റത്ത് സാമൂഹ്യവിരുദ്ധര്‍ സംഘടിച്ച് വഴിപോക്കരുടെ പണം തട്ടലും മറ്റ് അനാശാസ്യങ്ങളും നടക്കുന്നുണ്ടത്രെ. ഇതുവഴി പോലീസ് വാഹനം വരുന്നത് കാണ്ടാല്‍ സാമൂഹ്യവിരുദ്ധര്‍ മുരിങ്ങ മരത്തിനിടയില്‍ ഒളിച്ചിരിക്കുകയാണത്രെ ചെയ്യാറുള്ളത് പരിസരത്തുള്ളവര്‍ പറഞ്ഞു. നഗരത്തിലെ പഴയ ബസ് സ്റ്റാന്റ്, താവക്കര റോഡ് തുടങ്ങിയ സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Police


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.