Latest News

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍


എടക്കാട്: ആത്മാര്‍ത്ഥ സുഹൃത്തുക്കളായ രണ്ടുപേര്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. മുഴപ്പിലങ്ങാട്
കുളം ബസാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ വലിയ വളപ്പില്‍ ഹൗസില്‍ ഫഹദ് (23), എടക്കാട്
പെട്രോള്‍ പമ്പിന് സമീപത്തെ ക്ലീനാങ്കണ്ടി ഹൗസില്‍ എന്‍. ഷിജില്‍ (26) എന്നിവരാണ് മരണമ
ടഞ്ഞത്.

ഇണ്ടേരി ശിവക്ഷേത്രത്തിന് എതിര്‍വശം എടക്കാട് ബീച്ച് ഗെയിറ്റിന് സമീപത്തെ തീവണ്ടി പാളത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബീച്ച് ഗെയിറ്റിന് സമീപമാണ് ഫഹദിന്റെ തറവാട് വീട്. ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന വീടാണിത്. ഷിജിലിനൊപ്പം ഫഹദ് ഇടക്കിടെ ഈ വീട്ടില്‍ വരാറുണ്ടത്രെ. ഫഹദിന്റെ കെ.എല്‍. 13 വി 8690 ഓട്ടോ റിക്ഷ ഗെയിറ്റിന് സമീപം നിര്‍ത്തിയിട്ടുണ്ട്. 

ഷിജില്‍ നേരത്തെ ഗള്‍ഫിലായിരുന്നു. തിരിച്ചെത്തിയശേഷം തലശേരി ഇ പ്ലാനറ്റില്‍ ജോലി ചെയ്യുകയായിരുന്നു. മൂസ ഖൈറുന്നീസ ദമ്പതികളുടെ മകനാണ് ഫഹദ്. സഹോദരങ്ങള്‍: ഫായിസ്, ആയിഷ. റിട്ട. എസ്.ഐ: ചന്ദ്രന്‍ ഷീല ദമ്പതികളുടെ മകനാണ് ഷിജില്‍. ഏക സഹോദരന്‍ ഷിബിന്‍. എടക്കാട് പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Died, Train

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.