Latest News

കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കൊലക്കേസ് പ്രതിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. പെരളശ്ശേരി കോട്ടത്തെ വാടക മുറിയില്‍ താമസിക്കുന്ന രവീന്ദ്ര (58)ന്റെ ജഡമാണ് ബുധനാഴ്ച ഉച്ചയോടെ കാണപ്പെട്ടത്. മരംമുറിയാണ്
തൊഴില്‍. അഞ്ച് മാസമായി കോട്ടത്തെ വൈശാഖിന്റെ കെട്ടിടത്തിലെ മുറിയില്‍ ഇയാള്‍ താമസിച്ചുവരികയായിരുന്നു.
മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് രവീന്ദ്രന്‍ ഭാര്യയായ മാലൂര്‍ കുണ്ടേരി പൊയിലിലെ ലതയെ അടിച്ച് കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ഇയാള്‍ ജയില്‍ വാസം അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. മൂന്ന് മക്കളുണ്ട്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Suiside, Case, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.