Latest News

നാലു വയസുകാരിയെ കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റില്‍

കൊച്ചി: അമ്മയുമായുള്ള അവിഹിത ബന്ധത്തിന് തടസ്സമാകുമെന്നു കരുതി നാല് വയസ്സുള്ള പെണ്‍കുട്ടിയെ കൊന്ന് നിര്‍മാണ സ്ഥലത്ത് കുഴിച്ചിട്ട കാമുകന്മാര്‍ പോലീസ് പിടിയിലായി. തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്ത് (29), തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (19) എന്നിവരാണ് അറസ്റ്റിലായത് ഇവര്‍ക്കൊപ്പം കുട്ടിയുടെ അമ്മ തിരുവാണിയൂര്‍ ആലുങ്കല്‍വീട്ടില്‍ റാണിയെയും (24) പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്.

കരിങ്ങാച്ചിറ എംഡി എം എല്‍പി സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയായ അക്‌സ (4) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നതായി പോലീസ് പറയുന്നത്. നാലുവയസ്സുള്ള മകളെ കാണാതായെന്നു കാണിച്ച് അമ്മ റാണി ബുധനാഴ്ച രാവിലെ ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ഇവരെ വിളിച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയത് രഞ്ജിത്തും ബേസിലും ചേര്‍ന്നാണെന്ന് റാണി സമ്മതിച്ചു. തുടര്‍ന്ന് എടയ്ക്കാട്ടുവയലില്‍ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലത്തു നിന്ന് പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. 

റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവ് കേസില്‍ പെട്ട് ജയിലിലാണ്. റാണിക്ക് കാമുകന്മാരുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടെന്നും മറ്റുള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ട് അനാശാസ്യം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇവരുടെ സഹായത്തിനായി പ്രതികളായ രണ്ടുപേരും ഉണ്ടായിരുന്നു. നിരന്തരം ഇരുവരും റാണിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടെ ഇവരുടെ ബന്ധത്തിന് കുട്ടി തടസ്സമാകുമെന്നു കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടിയെ ഇരുവരും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. ഈ സമയം അമ്മ റാണി സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതോടെ കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തി ആരക്കുന്നം കടയിക്കാവളവിന് സമീപം മണ്ണെടുക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടു. തുടര്‍ന്ന് വെളുപ്പിന് ഇരുവരും സ്ഥലത്തെത്തി കുറച്ച് മാറി ജെ സി ബി ഉപയോഗിച്ച് ആറടിയോളം താഴ്ചയുള്ള കുഴിയെടുത്ത് വീണ്ടും കുഴിച്ചിടുകയായിരുന്നു. പിന്നീട് പ്രതികളുമായെത്തി പോലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. വൈകീട്ടോടെ ഡെപ്യൂട്ടി കളക്ടര്‍ പൗളിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Murder, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.