ഓണപ്പറമ്പ: കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്രസയുടെ ഓഫീസ് അഗ്നിക്കിരയാക്കിയവര്‍ ആര് തന്നെയായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് ജമാഅത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പാരമ്പ
ര്യവും പഴമയും ദീനി ചൈതന്യവും കാത്ത് സൂക്ഷിക്കുന്ന ഒരു നാടിന്റെ പൈതൃകത്തെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത ശ്രമത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം. നാട്ടില്‍ മുമ്പ് നടന്നിട്ടുള്ള ചില അനിഷ്ട സംഭവങ്ങളില്‍ പങ്കാളികളായ ഇരുവിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകുവാനും പൂര്‍ണ്ണസൂരികള്‍ കാത്ത് സൂക്ഷിച്ച ഐക്യത്തിന്റെ പാത നിലനിര്‍ത്തുവാനും കമ്മിറ്റി കിണഞ്ഞ് ശ്രമിക്കുകയാണ്.
ഈ അവസരത്തില്‍ മഹല്ല് ജമാഅത്തിനെതിരെ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ നീചവും നികൃഷ്ടവും ഭിന്നിപ്പിച്ച് ഭരിക്കുവാനുള്ള ശ്രമവുമാണ്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ നിയമപാലകരെയും ബന്ധപ്പെട്ടവരെയും വിവരങ്ങള്‍ അറിയിക്കുകയും കുറ്റക്കാര്‍ ആരായാലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതാണെന്നും നിയമപാലകരുടെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇത്തരം നീച പ്രവര്‍ത്തിക്ക് കൂട്ടുനില്‍ക്കാന്‍ മാത്രം മൂഢരല്ല മഹല്ല് ഭാരവാഹികള്‍. എന്ത് വില കൊടുത്തും നാടിന്റെ പഴമയും ഐക്യവും കാത്ത് സൂക്ഷിക്കാന്‍ ചലനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റി ശ്രമിക്കും.
ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ക്ക് നാടുംനാട്ടുകാരും കാഴ്ചക്കാരായി മാറേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നാട്ടില്‍ വിഭാഗീയത കൊണ്ടു വന്നവരും അതിന് കൂട്ടു നില്‍ക്കുന്നവരും ഒന്നാലോചിക്കുന്നത് നല്ലതാണ്. താല്‍ക്കാലിക ലാഭത്തിന് വേണ്ടി നാടിന്റെ സൈ്വര്യം തകര്‍ക്കാന്‍ പുറമെ നിന്ന് വരുന്നവര്‍ക്ക് ചൂട്ട് പിടിക്കുന്നത് ഏത് ഇസത്തിന്റെ പേരിലായാലും അവര്‍ നാട്ടില്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. അത്തരം നീച പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്ന് ഒരുമയുടെ പാലം ഒന്നിച്ച് പണിയാന്‍ നാം സജ്ജരാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡ് എം.കെ. അബ്ദുല്‍കരീം ഹാജി അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Onaparambu, Madrassa, Mahallu Commity


No comments:
Post a Comment