Latest News

ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി

കണ്ണൂര്‍: കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ളതാണ് കുറ്റപത്രം. ലോറിയും ഉടമയുമായുള്ള കരാര്‍ പ്രകാരം ഐ.ഒ.സിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡ്രൈവറെ കൂടാതെ ലോറി ഉടമയും പ്രതിയാണ്. ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്ന വ്യവസ്ഥ ഉടമ ലംഘിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കും.

മംഗലാപുരത്തു നിന്നും ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി 2012 ആഗസ്റ്റ് 27 ന് രാത്രി 10.45നായിരുന്നു ചാലയിലെ ഡിവൈഡറില്‍ തട്ടി മറഞ്ഞത്. അപകടത്തില്‍ 20 പേരാണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Chala, Crime Branch

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.