Latest News

ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ സി പി എം സൗകര്യം ഒരുക്കുമോ: മന്ത്രി ആര്യാടന്‍

കണ്ണൂര്‍: ലീഗിന് പകരം മുസ്ലിംങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള സംഘടനയാകാനുള്ള സി പി എമ്മിന്റെ ശ്രമം ഏറ്റവും വിലയ വിരോധാഭാസമാണെന്ന് വൈദ്യുതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഡി സി സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച സി പി എം കണ്ണൂരില്‍ നടത്തിയ മലബാറിലെ മുസ്ലിംങ്ങളും ഇടതുപക്ഷവുമെന്ന സെമിനാര്‍ ഒരുവിഭാഗം മുസ്ലിംങ്ങളേയും ജനങ്ങളും വിളിച്ചുവരുത്തിയാണ് നടത്തിയത്. ഇത് തെറ്റായ നടപടിയാണ്. സെമിനാറില്‍ വന്നവര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. നിസ്‌കാരപായ കിട്ടാത്തതിനാല്‍ പിണറായിയുടെ വീട്ടില്‍ നിന്നാണ് ബെഡ്ഷീറ്റുകള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 

ഇത്തരം നടപടികള്‍ സി പി എമ്മിന്റെ പാര്‍ട്ടിയുടെ മതേതരകാഴ്ചപാടിന് യോജിച്ചതല്ല. ഹിന്ദുക്കള്‍ക്ക് വേണ്ടി ഇതുപോലെ ഒരു സെമിനാര്‍ നടത്തിയാല്‍ അവര്‍ക്ക് പൂജക്കും മറ്റും സൗകര്യം ചെയ്തുകൊടുക്കുമോയെന്ന് പിണറായിയും കൂട്ടരും വ്യക്തമാക്കണം. കണ്‍സ്യൂമര്‍ഫെഡ് റെയ്ഡ് സംബന്ധിച്ച് തനിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരെ വന്ന വാര്‍ത്തകള്‍ അസംബന്ധമാണ്. ഇതെല്ലാം മാധ്യമ സൃഷ്ടികളാണ്. ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയനെതിരെ കോടതിയില്‍ സി ബി ഐ നല്‍കിയ നിഗമനം ശരിയായ രീതിയിലാണ്. ഹെല്‍മെറ്റ് വേട്ടയും വേഗപൂട്ടും പരിശോധന തുടരും. സുപ്രീംകോടതി പറഞ്ഞ നിയമങ്ങള്‍ മാത്രമാണ് ഇവിടെ നടപ്പിലാക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി പുനപരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഡി സി സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിക്ക് സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ ് കെ സുരേന്ദ്രന്‍ അധ്യ
ക്ഷത വഹിച്ചു. ലീഗിന് പകരമാകാനുള്ള സിപിഎം ശ്രമത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം വീടുകളിലും സ്ഥാപനങ്ങളിലും ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനം നടത്തണമെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞു. 

എന്തെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോണ്‍ഗ്രസ് ഓഫീസിനെ മറക്കാന്‍ പറ്റില്ല. മന്ത്രിയോ ജനപ്രതിനിധിയോ ആയാല്‍ ഗസ്റ്റ്ഹൗസില്‍ സൗകര്യം കിട്ടും. മന്ത്രിപ്പണി പോയാല്‍ പിന്നെ ഗസ്റ്റ്ഹൗസില്‍ മുറി കിട്ടില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥിരമായി ചെന്നെത്തുക പാര്‍ട്ടി ഓഫീസുകളിലാണെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. സ്വീകരണത്തില്‍ കെ പി സി സി ജനറല്‍സിക്രട്ടറി ടി സിദ്ദീഖ്, കെ സി കടമ്പൂരാന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം പി മുരളി, കെ പ്രമോദ്, മുണ്ടേരി ഗംഗാധരന്‍, റഷീദ് കവ്വായി, എം കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aryadan, League, CPM

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.