Latest News

ബലാത്സംഗത്തിനിരയായ 19കാരിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചു; ആറുപേര്‍ക്കെതിരെ കൂടി കേസ്

കാസര്‍കോട്: ബലാത്സംഗത്തിനിരയായ 19 കാരിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചുവെന്ന വിവരം പുറത്തായി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് ആറുപേര്‍ക്കെതിരെ കേസെടുത്തു.

അഡ്യനടുക്കയിലെ 19കാരിയുടെ പരാതിയില്‍ ഉപ്പള ടൗണിലെ ഒരു ഫാന്‍സി കടയിലെ മുനീര്‍, അഡ്യനടുക്കയിലെ ബഷീര്‍, അംഗഡിമുഗറിലെ റസാഖ്, ബേക്കൂരിലെ ഇബ്രാഹിം, കൈക്കമ്പയിലെ മൊയ്തുവും സുഹൃത്തും എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്ന വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരോട് പെണ്‍കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2013 മാര്‍ച്ച് 25നാണ് 19കാരിയെ പുതിയ ബസ്സ്റ്റാന്‍റിലെ ഒരു കടയില്‍ വെച്ച് ഒരാള്‍ ബലാത്സംഗം ചെയ്തത്. സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വനിതാ പൊലീസെത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് പരവനടുക്കം മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു.

കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി തന്നെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചുവെന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു. മുനീര്‍ ഉപ്പളയിലെ ഒരു ലോഡ്ജില്‍ വെച്ചും ബഷീര്‍ അഡ്യനടുക്കയിലെ ഒരു ഒഴിഞ്ഞ പറമ്പി ല്‍ വെച്ചും റസാഖ് പെണ്‍കുട്ടിയുടെ ബന്ധുവിന്‍റെ വീട്ടില്‍ വെച്ചും ഇബ്രാഹിം ബേക്കൂറിലെ വീട്ടില്‍ കൊണ്ടുപോയും മൊയ്തുവും സുഹൃത്തും കൈക്കമ്പയിലെ ഒരു വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി.

കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തായതോടെ കേസന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Rape, Case, ksd


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.