Latest News

1 കോടി 10 ലക്ഷം രൂപ വാങ്ങി അഭിഭാഷകനെ വഞ്ചി ച്ചതിന് ദമ്പതികളടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: വീടും സ്ഥലവും തരാമെന്ന് പറഞ്ഞ് ഒരു കോടി പത്ത് ലക്ഷം രൂപ വാങ്ങി അഭിഭാഷകനെ വഞ്ചിച്ചതിന് ദമ്പതികളടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോ
ടതി ഉത്തരവിട്ടു.

കണ്ണൂര്‍ ബാറിലെ അഭിഭാഷകന്‍ മേലെ ചൊവ്വയിലെ പി കെ മഹേഷിന്റെ പരാതിയിലാണ് ചാല പനോന്നേരി ക്ഷേത്രത്തിനടുത്ത പി ടി ലതീഷ് ബാബു, ഭാര്യ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക മൃദുല, കീഴ്ത്തള്ളി പോലീസ് ഹൗസിംഗ് കോളനിയിലെ പി വി രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കൃഷ്ണകുമാര്‍ കേസെടുത്തത്.

എതിര്‍ കക്ഷികള്‍ക്കെതിരെ കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദ ബന്ധം ഉപയോഗിച്ച് കൂത്തുപറമ്പ്, കാടാച്ചിറ എന്നിവിടങ്ങളില്‍ 1.90 ഏക്കര്‍ സ്ഥലവും വീടും വാങ്ങിത്തരാമെന്ന് പറഞ്ഞ് എഗ്രിമെന്റ്‌ ഉണ്ടാക്കിയതിന് ശേഷം 1.10 കോടി രൂപ കൈപ്പറ്റുകയും വീടും സ്ഥലവും നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി. സ്ഥലവും വീടും മറ്റൊരാള്‍ക്ക് മറിച്ച് വില്‍ക്കുകയും പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കിയതിന് മറ്റൊരു കേസും പ്രതികള്‍ക്കെതിരെ നിലവിലുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Adt


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.