കാസര്‍കോട്: വെളളിയാഴ്ച തളങ്കരയില്‍ നടന്ന ഖാസി സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും പ്രമുഖ പണ്ഡിതന്‍മാരടക്കം പ്രമുഖകര്‍ വിട്ടു നിന്നത് വിവാദമാകുന്നു.
കാസര്‍കോട് സംയുക്ത ഖാസിയായി ജില്ലക്കു വെളിയില്‍ നിന്നുള്ളയാളെ നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രമുഖര്‍ ബഹിഷ്‌ക്കരിച്ചെതന്നാണ് വിവരം.
തളങ്കര ഖാസിലൈന്‍ സ്വദേശിയും കീഴൂര്‍ മംഗലാപുരം ഖാസിയും പ്രമുഖ പണ്ഡിതനും സമസ്ത ജില്ലാ പ്രസിഡണ്ടുമായ ത്വാഖ അഹ്മദ് മുസ്‌ലിയാരടക്കം പ്രമുഖരാണ് ബൈഅത്ത് ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്. കൂടാതെ ചടങ്ങിനെത്തിയ പ്രമുഖരെ സംഘാടകര്‍ തഴഞ്ഞതായും ആരോപണമുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായിട്ടും കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മുസ്‌ലിം ലീഗിന്റെ ജില്ലാ വൈ.പ്രസിഡണ്ടുമായ കല്ലട്ര മാഹിന്‍ ഹാജി ഉള്‍പ്പടെയുളളവരെയാണ് സംഘാടകര്‍ തഴഞ്ഞത്.
പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ല്യാരെ കാസര്‍കോട് ഖാസിയായി തിരഞ്ഞെടുത്തത് മുതല്‍ തന്നെ വിവാദത്തിനും തിരികൊളുത്തിയിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് മുസ്‌ലിം സംയുക്ത യുവജന വേദിയുടെ പേരില്‍ പത്രകുറിപ്പും ഇറങ്ങിയിരുന്നു.
കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടാണ് പുതിയ ഖാസിയെ നിശ്ചയിച്ചതെന്ന ആരോപണവുമായി തുടങ്ങുന്ന പത്രകുറിപ്പ് സംയുക്ത ജമാഅത്തിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു.
ഭരണഘടന പ്രകാരം മാലിക്ദീനാര്‍ വലിയ ജമാഅത്ത് പളളിയില്‍ നിന്നുളള 47 കൗണ്‍സിലര്‍മാരും, ചുന്ദ്രഗിരിപ്പുഴയ്ക്കും,മൊഗ്രാല്‍ പുഴയ്ക്കും, കിഴക്ക് കര്‍ണ്ണാടക അതിര്‍ത്തിക്കുമിടയിലുളള ജമാഅത്തുകളുടെ പ്രതിനിധികളും ചേര്‍ന്നാണ് ഖാസിയെ നിയമിച്ചുകൊണ്ടുളള തീരുമാനം കൈക്കൊളേളണ്ടത്. അതുമാത്രമല്ല, കീഴ്‌വഴക്ക പ്രകാരം പ്രാധാന്യം നല്‍കേണ്ട (അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ) മാലിക് ദീനാര്‍ വലിയ ജമാഅത്ത് പളളിയുടെ പ്രാന്തപ്രദേശങ്ങളിലുളള ഇരുപതിലധികം മഹല്ല് കമ്മിററികളെ ഖാസി നിയമന യോഗത്തെപ്പററി അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് മുസ്‌ലിം സംയുക്ത യുവജന വേദി ആരോപിക്കുന്നത്.
മഞ്ചേശ്വരം, ഉപ്പള, മംഗല്‍പാടി, കുമ്പള ജമാഅത്തുകളില്‍ നിന്നും മററുമായി ഖാസി നിയമനയോഗത്തില്‍ സംബന്ധി്വ 150 അംഗങ്ങളില്‍ തളങ്കരയില്‍ നിന്നുളള പ്രാതിനിധ്യം പത്ത്‌പോലുമണ്ടായിരുന്നില്ല. ഉന്നതാധികാര സമിതിയായ തളങ്കര ജമാഅത്ത് കൗണ്‍സിലിനെ ചിലര്‍ ഹൈജാക്ക് ചെയ്താണ് ഈ പ്രവര്‍ത്തനം നടത്തിയത്.
സമസ്ത മുശാവറയോ, കാസര്‍കോട്ടെ മററു പണ്ഡിതന്‍മാരോടോ ഒരു ചര്‍ച്ചയും നടത്താതെയാണ് വിരലിലെണ്ണാവുന്നവരുടെ താല്‍പര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ഒരു തീരുമാനമുണ്ടായത്.
ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, ഖാസിം മുസ്‌ല്യാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്‍മാരുടെ വലിയൊരു നിര കാസര്‍കോടിന്റെ പരിസര പ്രദേശത്ത് തന്നെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇവര്‍ പരിഗണിക്കാതെ പോയെന്നും മുസ്‌ലിം സംയുക്ത യുവജന വേദിയുടെ പത്രകുറിപ്പില്‍ ചോദ്യമുന്നയിക്കുന്നുണ്ട്.
ഖാസിയായി നിയമിക്കപ്പെടുന്ന പണ്ഡിതന്‍ ചുരുങ്ങിയത് മാസത്തില്‍ 12 ദിവസം ഖാസി ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന തീരുമാനം കൗണ്‍സില്‍ തന്നെ കൈകൊണ്ടിരുന്നു. പരേതനായ ഖാസി ടി.കെ. ബാവ മുസ്‌ല്യാര്‍ രോഗതുരമായ അവസ്ഥയിലും കാസര്‍കോട് നിറ സാന്നിദ്ധ്യമായിരുന്നു.എന്നാല്‍ പുതിയ ഖാസി മാസത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ സാന്നിദ്ധ്യം മാത്രമാണ് ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പ് നല്‍കിയയിരിക്കുന്നത്.

പല ഉന്നത സ്ഥാപനങ്ങളുടെ സരാഥ്യം വഹിക്കുകയും സംഘടനാപരമായ ഉത്തരവാദിത്വം കൊണ്ട് നടക്കുന്ന ഒരു പ്രഗത്ഭ പണ്ഡിതനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംയുക്ത ജമാഅത്തിന്റെ ലേബലില്‍പ്രവര്‍ത്തിക്കുന്ന തല്‍പരകക്ഷികള്‍ക്ക് മാത്രമാണെന്നും മുസ്‌ലിം സംയുക്ത യുവജന വേദി പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment