കൊച്ചി: പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത വധശ്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം മഅദനിക്കെതിരായി മാറാട് കമ്മിഷന്‍ മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ തിരുവനന്തപുരം എസ്.എ.പി കമാന്‍ഡന്റായ എസ്.പി. എ.വി. ജോര്‍ജിന്റെ മൊഴിയെടുത്തു.
വധശ്രമക്കേസ് അന്വേഷിക്കുന്ന എറണാകുളം അസി. കമ്മിഷണര്‍ ഡി. സുനീഷ്‌ബാബുവാണ് എസ്.പിയുടെ മൊഴിയെടുത്തത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, മതം മാറി ക്രിസ്‌തുമത പ്രചാരകനായി മാറിയ ഫാ. അലവി എന്നിവരെ കൊലപ്പെടുത്താന്‍ അബ്‌ദുള്‍ നാസര്‍ മഅദനി പണം നല്‍കി മാറാട് അഷ്‌റഫ് എന്നയാളെ ചുമതലപ്പെടുത്തിയതായി കടല മുഹമ്മദ് എന്നു വിളിക്കുന്ന മുഹമ്മദ് എന്നയാള്‍ 1998ല്‍ തനിക്കു മൊഴി നല്‍കിയിരുന്നതായി എസ്.പി. എ.വി. ജോര്‍ജ് മാറാട് കമ്മിഷന്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് മാറാട് അഷ്‌റഫിനെ ചോദ്യം ചെയ്‌തപ്പോള്‍ അഷ്‌റഫ് ഇക്കാര്യം സ്‌ഥിരീകരിച്ചതായും എസ്.പി കമ്മിഷനെ അറിയിച്ചിരുന്നു. സംഭവസമയത്ത് കോഴിക്കോട് ടൗണ്‍ സി.ഐയായിരുന്ന എ.വി. ജോര്‍ജ് ഇതുസംബന്ധിച്ച മൊഴികളെല്ലാം അന്ന് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുള്ളതായി വധശ്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
വധശ്രമം സംബന്ധിച്ച് മാറാട് കമ്മിഷന്‍ മുമ്പാകെ നല്‍കിയ മൊഴി എസ്.പി. എ.വി. ജോര്‍ജ് പോലീസ്‌അന്വേഷണസംഘത്തിനു മുമ്പാകെയും ആവര്‍ത്തിച്ചു. കേസില്‍ വിശദമായ അന്വേഷണത്തിനായി എറണാകുളം അസി. കമ്മിഷണര്‍ ഡി. സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്ക് പോകുമെന്നാണ് സൂചന.
മഅദനിക്കെതിരെ മൊഴി നല്‍കിയതായി പോലീസ് രേഖകളിലുള്ള മുഹമ്മദിനെയും അഷ്‌റഫിനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയുമെന്നാണ് അറിയുന്നത്. ആരോപണവിധേയനായ മുഹമ്മദ് താന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയെന്ന കാര്യം നിഷേധിച്ചു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു
ഈ സാഹചര്യത്തില്‍ കേസില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് പോലീസിന്റെ നിരീക്ഷണം. പ്രാഥമികാന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടേയും വിശദാംശങ്ങളുടെയും അടിസ്‌ഥാനത്തില്‍ മാത്രമേ മഅദനിയെ ചോദ്യം ചെയ്യണമോയെന്നതു സംബന്ധിച്ച കാര്യത്തില്‍ അന്വേഷണസംഘം നിഗമനത്തിലെത്താനിടയുള്ളൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment