ഒല്ലൂര്‍: അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു. മേട്ടുപ്പാളയം വെള്ളിക്കുപ്പം പാളയം ശിരുമുഖൈ വീട്ടില്‍ സുബ്രഹ്മണി (44)യാണ് മരിച്ചത്. ദേശീയപാതയില്‍ നടത്തറയ്ക്കു സമീപം പുഷ്പവിഹാറിലെ ഒരു വീട്ടുകിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് നടത്തറയില്‍ ഇയാള്‍ ഓടിച്ചുവന്ന ലോറി അപകടമുണ്ടാക്കിയത്. ഹെഡ്‌ലൈറ്റില്ലാതെ വന്ന ലോറി ഡിവൈഡറുകള്‍ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞുകയറുകയായിരുന്നു. ഈ ഭാഗത്തുകൂടി മൂന്നു യുവാക്കള്‍ നടന്നുവരുന്നുണ്ടായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് ഡിവൈഡറുമായി ലോറി കയറിച്ചെന്നത്. കൃഷ്ണാപുരം സ്വദേശികളായ രണ്ടുപേര്‍ പരിക്കേറ്റ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ തൊട്ടടുത്തുള്ള പഴയ കെട്ടിടത്തില്‍ ലോറി ഇടിച്ചുകയറ്റി നിര്‍ത്തിയശേഷം ഇറങ്ങിയോടി. അടുത്തു കണ്ട മതില്‍ ചാടിയപ്പോള്‍ പിറകിലെ കിണറില്‍ ചെന്നുവീഴുകയായിരുന്നു. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ലോറിഡ്രൈവറെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. മറ്റാരും ഉണ്ടായിരുന്നതുമില്ല. ഡ്രൈവര്‍ ഭയന്നോടി രക്ഷപ്പെട്ടുകാണുമെന്നാണ് പോലീസും കരുതിയത്.
രണ്ടുദിവസമായി പുഷ്പവിഹാറിലെ വീട്ടുകാര്‍ വെള്ളത്തിന് ദുര്‍ഗന്ധവും നിറമാറ്റവും തോന്നി പരിശോധന നടത്തിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ഒല്ലൂര്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം, മേട്ടുപ്പാളയത്തുനിന്നെത്തിയ ബന്ധുക്കള്‍ ശരീരം ഏറ്റുവാങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment