Latest News

സചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ടിക്കറ്റിനായി ലോകമെമ്പാടും ആവശ്യക്കാര്‍

മുംബയ്: അടുത്ത മാസം മുംബയ് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ടിക്കറ്റിനായി ലോകമെമ്പാടും ആവശ്യക്കാര്‍. ക്രിക്കറ്റിന് ആരാധകരുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും ഒട്ടേറെപ്പേര്‍ ആവശ്യക്കാരായി അന്വേഷണം നടത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കേന്ദ്രമന്ത്രി ശരദ് പവാര്‍ വ്യക്തമാക്കി.

വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ബി.സി.സി.ഐയും വിവിധ രാജ്യങ്ങളുടെ അസോസിയേഷനുകളും ധാരാളം ടിക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും മുന്‍ കളിക്കാര്‍ക്കും നൂറുകണക്കിനായി മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ടിവി ചാനലുകളടക്കമുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ടിക്കറ്റ് നല്‍കേണ്ടതുള്ളതുകൊണ്ട് എം.സി.എ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 

ടെന്‍ഡുല്‍ക്കര്‍ ഒരു ടിക്കറ്റ് പോലും ചോദിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് 500 ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ടെസ്റ്റ് മത്സരത്തെ വന്‍ സംഭവമാക്കാനാണ് എം.സി.എ തീരുമാനിച്ചിരിക്കുന്നത്. സചിന്റെ ചിത്രമുള്ള ടിക്കറ്റുകളാണ് വില്‍ക്കുന്നത്. നിരവധി സുവനീറുകളും ഇതോടനുബന്ധിച്ച് പുറത്തിറക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Mumbai, Sports, Cricket, Sachin Tendulkar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.