Latest News

തീവ്രപ്രണയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കാമുകന്‍ സ്വീകരിച്ചു

പാലക്കാട്: തീവ്രപ്രണയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ കാമുകന്‍ സ്വീകരിച്ചു. പാലക്കാടാണ് സംഭവം. ശങ്കുവാരതോട് ജംഷീനയെയാണ് വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ചത്.

മകളെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് രക്ഷിതാക്കള്‍ പോലീസ് സേറ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ പോലീസുകാര്‍ എത്ര ശ്രമിച്ചിട്ടും പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിന്നീട് കാമുകനും കുടുംബവും സംഭവസ്ഥലത്ത് എത്തുകയും പെണ്‍കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palakkad, Police Station, Lover

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.