Latest News

യുവാവ് ആത്മഹത്യാക്കുറിപ്പിൽ മൻമോഹൻ സിംഗിന്റെ പേരെഴുതി വച്ചശേഷം തൂങ്ങി മരിച്ചു

ബാംഗ്ളൂർ: ബാംഗ്ളൂരിലെ ഒരു ഷൂ കന്പനിയിൽ സെയിൽസ്‌മാനായി ജോലി നോക്കി വന്ന യുവാവ് ആത്മഹത്യാക്കുറിപ്പിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരെഴു വച്ചശേഷം തൂങ്ങി മരിച്ചു. ചിക്കമംഗലൂർ ജില്ലയിലെ സക്‌ലേഷ്പൂർ സ്വദേശിയായ സന്തോഷ് ഗൗഡ (32)​യാണ് വ്യാഴാഴ്ച രാത്രി 7.30ഓടെ തന്റെ ഒറ്റമുറി താമസ സ്ഥലത്തെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കന്നഡ ഭാഷയിൽ എഴുതിയ മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് പ്രധാനമന്ത്രിയുടെ ദുർഭരണത്തെ കുറ്റപ്പെടുത്തുന്നത്. ബാംഗ്ലൂരിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും സ്വത്തും പണവും നേടാനാകാതെ പോയതിന്റെ നിരാശയുമാണ് ആദ്യത്തെ രണ്ടു പേജിലുള്ളത്. മൂന്നാമത്തെ പേജിലാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികളും സർക്കാരിന്റെ ഭരണപരാജയത്തെയും കുറ്റപ്പെടുത്തുന്നത്. മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് കുറിപ്പിൽ പറയുന്നു.

കത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്: 12 വർഷം ഞാൻ ബാംഗ്ളൂരിൽ ജോലി ചെയ്തു. എന്നാൽ വിചാരിച്ചതു പോലെ ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ ‌ഞാൻ ദയനീയമായി പരാജയപ്പെട്ടു. പണമില്ലാത്തതിനാൽ വൃദ്ധരായ എന്റെ മാതാപിതാക്കളെ വേണ്ടവണ്ണം നോക്കാൻ എനിക്കായില്ല. എന്നെ ആ വേദന എന്നും അലട്ടിക്കൊണ്ടിരിക്കുന്നു. ജീവിക്കാൻ പ്രയാസമായ ബാംഗ്ളൂർ നഗരത്തെ ഞാൻ വെറുക്കുന്നു. സത്യത്തിനും മാനുഷിക മൂല്യങ്ങൾക്കും ഈ നഗരത്തിൽ ഒരു വിലയും ഇല്ല.

പ്രധാനമന്ത്രി മൻമഹോൻ സിംഗിന്റെ ഭരണത്തിൽ ‌ഞാൻ തീർത്തും നിരാശനും ദു:ഖിതനുമാണ്. പാകിസ്ഥാൻ പട്ടാളക്കാർ ഇന്ത്യൻ സൈനികരെ കൊന്നെടുക്കുകയും തല വെട്ടിമാറ്റുകയും ചെയ്യുന്നു. എന്നിട്ടും നമ്മുടെ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു പട്ടാളക്കാരനായി ജനിച്ച് ഞാൻ ഇന്ത്യയെ സേവിക്കും- സന്തോഷ് കുമാർ അപ്പസ്വാമി ഗൗഡ. അതേസമയം സന്തോഷിന് വിഷാദരോഗം ഉണ്ടായിരുന്നതായി സംശയിക്കുന്നതായി വിദഗ്ദ്ധർ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, Suisidem, Santhosh Gauda, Manmohan Singh

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.