കൊല്ലം: വെള്ളിയാഴ്ചയും 27 നും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ട് യുവതികളെ കാണാതായി. വെള്ളിയാഴ്ച വിവാഹം നടക്കേണ്ട മണ്‍ട്രോതുരുത്ത് സ്വദേശിനിയെയും 27ന് വിവാഹം നടക്കേണ്ട കുഴിയം സ്വദേശിനിയെയുമാണ് കാണാതായത്. ഇരുവരും കാമുകന്മാര്‍ക്കൊപ്പം പോയതായാണ് വിവരം.
മണ്‍ട്രോതുരുത്ത് നെന്മേനി സ്വദേശിനിയായ യുവതിയെ കഴിഞ്ഞ 6 നാണ് വീട്ടില്‍ നിന്ന് കാണാതായത്. അഞ്ചാലുംമൂട് കുപ്പണ സ്വദേശിയായ യുവാവുമായി മണ്‍ട്രോതുരുത്ത് കല്ലുവിള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് വെള്ളിയാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹനിശ്ചയം.
ഇരുവീട്ടുകാരും ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. വധുവിനെ കാണാതായതിനെ തുടര്‍ന്ന വിവാഹം മുടങ്ങിയ വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈസ്റ്റ് കല്ലട പൊലീസില്‍ പരാതി നല്‍കി. യുവതിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണിലൂടെ അടുപ്പത്തിലായ യുവാവിനൊപ്പം യുവതി വടകര വിദ്യാപ്പള്ളിയിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുഴിയം സ്വദേശിനിയായ 19 കാരിയുടെ വിവാഹം 27 ന് നടക്കേണ്ടതാണ്. കുണ്ടറ പഴങ്ങാലം സ്വദേശിയാണ് വരന്‍. ഇരുവീട്ടുകാരും കത്തടിച്ച് ബന്ധുക്കളെ ക്ഷണിക്കുകയും ഓഡിറ്റോറിയം ബുക്ക് ചെയ്ത് വിവാഹസദ്യ അടക്കമുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. കൂട്ടുകാരിയെ ക്ഷണിക്കാനെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ കുണ്ടറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൊല്ലത്തെ ഒരു കടയിലെ ജീവനക്കാരിയാണ് യുവതി. വരന്റെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവര്‍ വെള്ളിയാഴ്ച യുവതിയുടെ ബന്ധുക്കളെ കാണുമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missing, Police, Case

No comments:
Post a Comment