ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിയായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ബാംഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയില്‍ കണ്ണു ശസ്ത്രക്രിയ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും കോടതി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ചികിത്സാ വേളയില്‍ മഅദനിയോടൊപ്പം നില്‍ക്കുന്നതിന് ഭാര്യ സൂഫിയയ്ക്കും അനുമതി നല്‍കി. ഡിസംബര്‍ 19ന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.
കേസില്‍ കേരളത്തെയും കക്ഷി ചേര്‍ക്കണമെന്ന മഅദനിയുടെ ആവശ്യത്തിന്മേല്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. ജാമ്യാപേക്ഷ അടുത്ത മാസം 19ന് പരിഗണിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Madani, Court, Hospital
No comments:
Post a Comment