തിരുവനന്തപുരം: വയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജുവിന്റെ 12 പവന്റെ മാലയും അയ്യായിരം രൂപയും കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സെക്രട്ടേറിയറ്റിന് സമീപത്തെ നവരത്‌ന ഹോട്ടലിലെ 201 നമ്പര്‍ മുറിയില്‍ താമസിക്കുകയായിരുന്ന കളക്ടര്‍ ഉറങ്ങിക്കിടക്കവെ ജനല്‍ വഴി കയറിയ കള്ളന്‍ മേശപ്പുറത്ത് വച്ചിരുന്ന പതിനൊന്നര പവന്റെ സ്വര്‍ണ്ണ മാലയും പഴ്‌സിലുണ്ടായിരുന്ന 5000 രൂപയും മോഷ്ടിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഉണര്‍ന്ന കളക്ടര്‍ ബഹളം വച്ചെങ്കിലും ജനല്‍ വഴി തന്നെ പുറത്തേയ്ക്ക് ചാടി കള്ളന്‍ രക്ഷപ്പെട്ടു. തൊട്ടടുത്ത 202 നമ്പര്‍ മുറിയിലും കള്ളന്‍ മോഷണം നടത്തിയിരുന്നു. അവിടെ നിന്ന് മൂവായിരം രൂപയുള്ള പഴ്‌സാണ് കള്ളന്‍ കൊണ്ടുപോയത്. പഴ്‌സ് പിന്നീട് സേവ്യേഴ്‌സ് ബാറിന് സമീപം നിന്ന് കണ്ടെടുത്തു. പണം കള്ളന്‍ കൊണ്ടുപോയി. കറുത്ത നിറമുള്ളയാളാണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചതെന്ന് കളക്ടര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കളക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കളക്ടര്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ സഹോദരനാണ് കെ.ജി. രാജു. ജനല്‍ പാളി ഗ്‌ളാസായതിനാല്‍ അത് തള്ളി നീക്കിയാല്‍ ഒരാള്‍ക്ക് അകത്ത് കടക്കാനാകുമെന്ന് പൊലീസ് പറഞ്ഞു.
തൊട്ടടുത്തുള്ള റസ്റ്റാറന്റില്‍ നിന്ന് കള്ളന് പാരപ്പറ്റ് വഴി ജനലിനടുത്ത് എത്താമെന്നും കണ്ടെത്തിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊട്ടടുത്തുള്ള റസ്റ്റാറന്റില്‍ നിന്ന് കള്ളന് പാരപ്പറ്റ് വഴി ജനലിനടുത്ത് എത്താമെന്നും കണ്ടെത്തിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment