ബെയ്ജിംഗ്: വിവര സാങ്കേതിക വിദ്യയില്‍ പുതിയ വിപ്ലവത്തിന് വഴിവച്ച് വിവരക്കൈമാറ്റത്തിന് നൂതന മാര്‍ഗം കണ്ടുപിടിച്ചു. പ്രകാശത്തിലൂടെയുള്ള വിവരക്കൈമാറ്റം അഥവാ ലൈറ്റ് ഫെഡലിറ്റി (ലൈ ഫൈ) ആണ് ചൈനയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നത്. വെളിച്ചം ഉള്ളിടത്തെല്ലാം സിഗ്നലുകള്‍ക്ക് എത്തിപ്പെടാവുന്ന നൂനത മാര്‍ഗമാണിത്.
ലൈറ്റ് ബള്‍ബിലൂടെ വയര്‍ലസ് സിഗ്നലുകള്‍ എന്ന ലക്ഷ്യമാണ് പ്രൊഫ.ചിന്‍ നാനിന്റെ നേതൃത്വത്തിലുള്ള സംഘം കൈവരിച്ചിരിക്കുന്നത്. ഒരു ബള്‍ബില്‍നിന്നുള്ള സിഗ്നലുകളിലൂടെ നാലു കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുകയാണ് ചിന്‍ ചെയ്തത്. 150 എംബിപിഎസ് ശേഷിയുള്ള സിഗ്നലുകള്‍ അയയ്ക്കാന്‍ ശേഷിയുള്ള മൈക്രോചിപ്പുകള്‍ വഴിയാണ് ഇത് സാധിച്ചെടുത്തത്. ചൈനയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗത്തെക്കാള്‍ കൂടുതലാണിത്.
എന്നാല്‍ വെളിച്ചമുള്ളിടത്തെ പുതിയ സിഗ്നലുകള്‍ എത്തുകയുള്ളൂ എന്ന പോരായ്മ പുതിയ കണ്ടുപിടുത്തത്തിനുണ്ട്. എന്നിരുന്നാലും വിവര വിനിമയത്തിന് ചെലവ് വളരെ കുറയ്ക്കാനും ഓപ്റ്റിക്കല്‍ ഫൈബര്‍ ഇല്ലാതെയും വിവര വിനിമയം സാധ്യമാകും. പുതിയ സാങ്കേതിക വിദ്യ ഏറെ വികസിക്കേണ്ടതുണ്ടെങ്കിലും മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഇത് സാധാരണക്കാരിലെത്തുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment