Latest News

മുലയൂട്ടിയത് മുസ്ലിം സ്ത്രീയെന്ന് സുനന്ദ പുഷ്‌കര്‍

തിരുവനന്തപുരം: കാശ്മീരില്‍ മുസ്ലിങ്ങളും പണ്ഡിറ്റുകളും തമ്മില്‍ ലഹള നടക്കുന്ന സമയം തന്നെ മുലയൂട്ടിയത് ഒരു മുസ്ലീം സ്ത്രീയാണെന്ന് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് സുനന്ദ ഇക്കാര്യം വെളിപ്പെടുത്തിയത്.

കാശ്മീരിലെ പ്രശസ്തമായ പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച തനിക്ക് അമ്മയുടെ ആരോഗ്യം വളരെ മോശമായിരുന്നതിനാല്‍ പാലൂട്ടാനാവില്ലായിരുന്നു. പകരം അയല്‍വാസിയായ ഒരു മുസ്ലിം സ്ത്രീയാണ് മുലയൂട്ടിയത്. അന്ന് പണ്ഡിറ്റുകളും മുസ്ലിങ്ങളും കണ്ടാല്‍ മിണ്ടാത്ത കാലമായിരുന്നെന്നും സുനന്ദ പറയുന്നു.

പിന്നീട് ഇരുകൂട്ടരും തമ്മിലുണ്ടായ ലഹളയില്‍ പണ്ഡിറ്റ് കുടുംബങ്ങള്‍ നാടുവിട്ടു. ആ കൂട്ടത്തില്‍ സുനന്ദയുടെ കുടുംബവും ജമ്മുവിലേക്ക് പോയി. അന്ന് സുനന്ദ വിദേശത്തായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും തങ്ങള്‍ അഭയാര്‍ത്ഥികളെ പോലെയാണ് ജമ്മുവില്‍ കഴിയുന്നത്. അടുത്തിടെ ഉമ്മയെ കാണാന്‍ കാശ്മീരിലെത്തി. കാശ്മീരിലേക്ക് താമസം മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സുനന്ദ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.