ന്യൂഡല്‍ഹി: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പോലീസുകാര്‍ പിടിയില്‍. ഡല്‍ഹി പോലീസിലെ അമിത് തോമര്‍, ഗുര്‍ജിന്തര്‍ സിംഗ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ശനിയാഴ്ച വൈകുന്നേരം 7.30നായിരുന്നു സംഭവം.
വികാസ്പുരിയിലെ ചേരിക്കു പുറത്തു കളിച്ചുകൊണ്ടിരുന്ന പതിനാലും പന്ത്രണ്ടും പത്തും വയസുള്ള പെണ്‍കുട്ടികളെ പണവും ചോക്‌ലേറ്റും നല്‍കാമെന്നു പറഞ്ഞ് വശീകരിച്ച് അമിത് തോമര്‍, ഗുര്‍ജിന്തര്‍ സിംഗിന്റെ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു.

മറ്റു കുട്ടികളെ തൊട്ടടുത്ത മുറിയിലിരുത്തിയശേഷം പതിനാലുകാരിയെ ഗുര്‍ജിന്തര്‍ സിംഗിന്റെ മുറിയിലെത്തിച്ചു. പെണ്‍കുട്ടിയെ വിവസ്ത്രയാക്കിയശേഷം മാനഭംഗപ്പെടുത്താന്‍ രണ്ടു പോലീസുകാരും ചേര്‍ന്നു ശ്രമിക്കുകയായിരുന്നു. സഹായത്തിനായി ഉറക്കെക്കരഞ്ഞ പെണ്‍കുട്ടിയുടെ നിലവിളികേട്ട് മറ്റു പെണ്‍കുട്ടികളും കരഞ്ഞ് ബഹളമുണ്ടാക്കി. ബഹളം കേട്ടെത്തിയ സമീപവാസികളാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.
വിശദമായ വൈദ്യപരിശോധനകള്‍ക്കായി പെണ്‍കുട്ടികളെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിശദമായ വൈദ്യപരിശോധനകള്‍ക്കായി പെണ്‍കുട്ടികളെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Child Rape Attempt, Hospital,
No comments:
Post a Comment