മൊഗ്രാല്‍: ജാമിഅ സഅദിയ്യ അറബിയ്യ മുന്‍ മസ്‌കറ്റ് കമ്മറ്റി പ്രസിഡന്റും ജില്ലയിലെ സുന്നി സ്ഥാപനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനുമായ മൊഗ്രാലിലെ അബ്ബാസ് ഹാജി കൊടിയമ്മ (67) നിര്യാതനായി.
ദീര്‍ഘകാലം മസ്‌കറ്റില്‍ വ്യാപാരിയായിരുന്ന അദ്ദേഹം അവിടെ പൊതു രംഗത്ത് സജീവമായിരുന്നു. സഅദിയ്യ, മര്‍കസ്, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ബ്രാഞ്ച് കമ്മറ്റികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. നിരവധി സ്ഥാപനങ്ങള്‍ക്കു ഗണ്യമായ സംഭാവനകള്‍ സമപ്പിച്ചിട്ടുള്ള അബ്ബാസ് ഹാജി കുമ്പോല്‍ സയ്യിദുമാര്‍, ത്വാഹിര്‍ തങ്ങള്‍, എം.എ ഉസ്താദ് തുടങ്ങിയ പണ്ഡിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പരേതനായ കൊടിയമ്മ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. പരേതനായ കൊടിയമ്മ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. പ്രമുഖ സൂഫിവര്യന്‍ സുരിബൈല്‍ ഉസ്താദിന്റെ മകള്‍ ആയിശ ഉപ്പളയാണ് ഭാര്യ.
മക്കള്‍: സുഹ്‌റ, മുഹമ്മദലി ബാഗ്ലൂര്‍, മൈമൂന, സൗദ, നഫീസ, ബാദ്ഷാ അഹ്മദ്, മഹ്മൂദ്, ത്വാഹ, സുബൈദ. മരുമക്കള്‍: ഇദ്ദീന്‍കുഞ്ഞി ദുബൈ, മുസ്തഫ മുബാറക്, ഇ.കെ അബൂബക്കര്‍ (സൗദി), നിസാര്‍ ദുബൈ, ആമിന പേരാല്‍.
മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ വീട്ടിലെത്തി . ജാമിഅ സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സെക്രട്ടറി കെ.എസ് ആറ്റക്കോയ തങ്ങള്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കിരവെള്ളൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment