Latest News

തിയ്യസമുദായ ക്ഷേത്രസംരക്ഷണസമിതി ദശവാര്‍ഷികം


ഉദുമ: ഉത്തരമലബാര്‍ തിയ്യസമുദായ ക്ഷേത്രസംരക്ഷണസമിതി ദശവാര്‍ഷികവും ഹൊസ്ദുര്‍ഗ് മേഖലാ സമ്മേളനവും പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ മുന്‍ കേന്ദ്രമന്ത്രി ജനാര്‍ദന പൂജാരി ഉദ്ഘാടനംചെയ്തു. 

രാജന്‍ പെരിയ അധ്യക്ഷനായിരുന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണവും വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. മലബാര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ കെ.എ.ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നാലു പതിറ്റാണ്ടായി ആചാരസ്ഥാനം വഹിക്കുന്ന സ്ഥാനികരെ മുന്‍ പുതുച്ചേരി ഡെപ്യൂട്ടി സ്​പീക്കര്‍ പി.കെ.സത്യാനന്ദന്‍ ആദരിച്ചു. ജനാര്‍ദനന്‍ കൊയ്യം, കെ.ഗോവിന്ദന്‍, രാഘവന്‍ കരിവെള്ളൂര്‍, മാലിങ്കന്‍ മുന്നാട്, മാമുനി ചന്ദ്രന്‍, മയ്യിച്ച ഗോവിന്ദന്‍, പ്രശാന്തന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു. സി.എച്ച്.നാരായണന്‍ സ്വാഗതവും കൊപ്പല്‍പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

സെമിനാറില്‍ ഡോ. ആര്‍.സി. കരിപ്പത്ത് ക്ലാസെടുത്തു. കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ അധ്യക്ഷനായിരുന്നു. ചന്ദ്രശേഖര കാരണവര്‍, ഗംഗാധരന്‍ നാലിട്ടുകാരന്‍, എം.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. നാരായണന്‍ കൊളത്തൂര്‍ സ്വാഗതവും കെ.വി.രമണന്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.