Latest News

കെട്ടിടം പണിയാന്‍ കുഴിയെടുത്തപ്പോള്‍ 300 വര്‍ഷം പഴക്കമുള്ള അഴുകാത്ത മൃതദേഹം കണ്ടെത്തി


ബീജിംഗ്: കെട്ടിടം പണിയാന്‍ കുഴിയെടുക്കുതിനിടെ കണ്ടെത്തിയ മൃതദേഹം ചൈനീസ് പുരാവസ്തു ഗവേഷകരെയും അമ്പരപ്പിക്കുന്നു. കണ്ടെത്തിയ മൂന്നു മൃതദേഹങ്ങളില്‍ രണ്ടെണ്ണം അസ്ഥികൂടമായെങ്കിലും ഒരെണ്ണം അഴുകാതെ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു. എന്നാല്‍, കുഴിമാടം തുറന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ നിറംമാറി കറുപ്പായി. അതുവരെ ഇല്ലാതിരുന്ന ദുര്‍ഗന്ധവും പടര്‍ന്നു. മൃതദേഹത്തിന്റെ ചര്‍മം പ്രദേശത്തെ യൂണിവേഴ്‌സിറ്റിയിലേക്കു പഠനത്തിനു കൊണ്ടുപോയി.

ക്വിങ് രാജപരമ്പരയിലെ ആളുടെയാണ് മൃതദേഹമെന്നു കരുതുന്നു. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സിയാങ്‌ചെങ്ങില്‍ കുഴിയെടുക്കുമ്പോഴാണ് രണ്ടുമീറ്റര്‍ താഴ്ച്ചയില്‍ ശവകുടീരങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, ഇവ പ്രത്യേക ലക്ഷ്യത്തോടെ സൂക്ഷിച്ചതാണെന്നു കരുതുന്നില്ലെന്ന് ചൈനീസ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിയോളജി സ്‌പെഷലിസ്റ്റ് ഡോ. ല്യൂക്കാസ് നിക്കെല്‍ പറഞ്ഞു. പുരാതന ഈജിപ്റ്റില്‍ ചെയ്തിരുന്നതുപോലെ ചൈനക്കാര്‍ മൃതശരീരം സൂക്ഷിക്കാനായി സാധാരണ ഒന്നും ചെയ്യാറില്ല. എന്നാല്‍, ദൃഢമായ ശവപ്പെട്ടികളിലാണ് ഇവ അടക്കം ചെയ്യാറ്. ഇതിനുളളിലെ സ്വാഭാവിക സാഹചര്യത്തില്‍ മൃതദേഹത്തിനു കേടുപാടു സംഭിക്കാതിരുന്നതാകാമെന്നും ഡോ. നിക്കെല്‍ കൂട്ടിച്ചേര്‍ത്തു.
പുറത്തെടുത്തയുടന്‍ അന്തരീക്ഷവുമായി കൂടിച്ചേന്ന് മൃതദേഹത്തിനു രൂപമാറ്റം സംഭവിച്ചതാകാമെന്നും ഇദ്ദേഹം പറഞ്ഞു. വസ്ത്രങ്ങളില്‍ðനിന്നാണ് ക്വിങ് രാജവംശത്തിലുള്ള ആളാണെന്ന നിഗമനത്തിലെത്തിയത്. 1644- 1912വരെയാണ് രാജവംശം ഭരിച്ചത്. അതിനുമുമ്പ് മിങ് രാജപരമ്പരയാണ് ചൈന ഭരിച്ചത്. ചൈന റിപ്പബ്ലിക്കാകുന്നതിനുമുമ്പ് ക്വിങ് രാജവംശമാണ് ഭരിച്ചത്. ക്വിങ് രാജാക്കന്‍മാരുടെ അതിര്‍ത്തികള്‍തന്നെയാണ് ഇപ്പോഴും ചൈനയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.