തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രതിഷേധിച്ച ഇടതു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.വേദിയ്ക്ക് സമീപം പ്രതിഷേധിച്ച മേയര്‍ കെ.ചന്ദ്രികയെയും വി.ശിവന്‍കുട്ടി എം.എല്‍.എ.യുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടിക്കായി തന്നെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്ന് മേയര്‍ ചന്ദ്രിക വ്യക്തമാക്കി.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 14957 പരാതികളാണ് പരിഗണിക്കുന്നത്.പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വന്‍സുരക്ഷയാണ് പരിപാടി നടക്കുന്ന വേദിക്ക് സമീപം പൊലീസ് ഒരുക്കിയിരിക്കുന്നത്.
കാര്യമായ മാറ്റങ്ങളോടെയാണ് ഇത്തവണ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്
പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലും ജനസമ്പര്‍ക്ക പരിപാടി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധത്തെ നേരിടാന്‍ പോലീസ് വന്‍ സന്നാഹമാണ് തന്നെ ഒരുക്കിയിട്ടുള്ളത്. 3000 ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ നിന്ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തും. പ്രതിഷേധക്കാരുടെ മാര്‍ച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തുന്നതിനു മുന്‍പ് പോലീസ് തടയും.
തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 14000 പരാതികളില്‍ നിന്ന് 700 പേരെയാണ് വേദിയിലേക്ക് ക്ഷണിക്കുന്നത്.മുഖ്യമന്ത്രി ഇവരില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കും.പുറത്തുനിന്നുള്ള പരാതികളും സ്വീകരിക്കുന്നുണ്ട്. ഉച്ചക്ക് 1 നും 2നും ഇടയിലും വൈകിട്ട് 5 മണിക്ക് ശേഷവുമാണ് പരാതി സ്വീകരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arrested, Police, Ummanchandi

No comments:
Post a Comment