പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2001 ല്‍ സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് കൊണ്ടാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തുടര്ന്ന് 2006 ലും 2011ലും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ എം.എല്‍.എ ആയിരുന്നു.
രണ്ടു തവണ മന്ത്രിയായി രണ്ടു തവണയും രാജി വെയ്ക്കുകയായിരുന്നു. എ കെ ആന്റണി മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 2003ല്‍ പിതാവായ ആര്‍ .ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. 2013 ഏപ്രില്‍ ഒന്നിനാണ് അദ്ദേഹം ഈ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചത്.
സ്പീക്കര്‍ക്ക് രാജിക്കത്ത് കൊടുക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്താല്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. കേരള കോണ്‍ഗ്രസ് ബിയുടെ നേതൃയോഗം ബുധനാഴ്ച ചേരും.കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എയാണ് കെ.ബി ഗണേഷ് കുമാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh Kumar, MLA, Thiruvananthapuram, Congress
No comments:
Post a Comment