Latest News

കൂട്ടമാനഭംഗത്തിനിരയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ ബോധംകെട്ടുവീണു

മുംബൈ: ശക്തിമില്‍ കോമ്പൗണ്ടില്‍ കൂട്ടബലാത്സംഗത്തിനിരയായ മാധ്യമഫോട്ടോഗ്രാഫര്‍ കേസ് വിചാരണയ്ക്കിടയില്‍ കോടതിയില്‍ ബോധംകെട്ടുവീണു. വ്യാഴാഴ്ച കാലത്താണ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ കോടതിയില്‍ ഹാജരായത്. രഹസ്യ വിചാരണയായതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ പ്രവേശനമില്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് പെണ്‍കുട്ടി ബോധരഹിതയായി വീണതെന്നാണ് സൂചന. ഉടന്‍ തന്നെ ഇവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

നേരത്തെ പെണ്‍കുട്ടിയുടെ അമ്മയും കോടതിയില്‍ രഹസ്യമൊഴി നല്‍കി. സംഭവം നടന്ന ആഗസ്ത് 22ന് തന്റെ മകളുടെ ജന്മദിനമായിരുന്നെന്നും രാത്രിയില്‍ എല്ലാവരും പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും അവര്‍ പ്രിന്‍സിപ്പല്‍ ജഡ്ജ് ശാലിനി ഫന്‍സാല്‍ക്കറിനോട് പറഞ്ഞു.

ആദ്യം മകളെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞതെങ്കിലും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദിയില്‍ ആയിരുന്നു സംസാരിച്ചത്. പിന്നീട് മകള്‍ ഹോസ്പിറ്റലില്‍ നിന്ന് വിളിച്ചാണ് സംഭവങ്ങള്‍ പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ പറഞ്ഞു.

ആഗസ്ത് 22നാണ് മാധ്യമ ഫോട്ടോഗ്രാഫറെ വിജയ് ജാധവ്, കാസിം ബംഗാളി, സലീം അന്‍സാരി, ഷിറാസ് റഹ്മാന്‍ ഖാന്‍ എന്നിവരും പതിനേഴുകാരനും ചേര്‍ന്ന് ശക്തിമില്‍ കോമ്പൗണ്ടില്‍ വെച്ച് ബലാത്സംഗം ചെയ്തത്.മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പോലീസ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാനും കഴിഞ്ഞു.

പ്രതികളില്‍ നാലു പേര്‍ക്കെതിരെയുള്ള വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് പ്രത്യേകം നടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai Rape, Court, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.