ബേക്കല്‍: അരവത്ത് മട്ടൈങ്ങാനം പൂബാണംകുഴി ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം , വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചാശ്രമം നടന്നത്. ക്ഷേത്രത്തില്‍ എത്തിയ ഭക്തരാണ് കവര്‍ച്ചാശ്രമം ഭാരവാഹികളെ അറിയിച്ചത്. ഭാരവാഹികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ചാമുണ്ഡിയുടെ പള്ളിയറയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് അതിലുള്ള പണം കവര്‍ന്നു. ക്ഷേത്ര ഓഫീസിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി പി.തമ്പാന്‍, സി.ഐ.പി.കെ.സുധാകരന്‍, ബേക്കല്‍ എസ്.ഐ.രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bekal, Robbery, Temple, Aravath,








No comments:
Post a Comment