Latest News

സ്മാര്‍ട്ട്‌ഫോണിനെ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ 'ഫോണ്‍എവേ'

ദൂരെയിരുന്നും സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ'ലിവാറസ് ടെക്‌നോളജീസ്'പുറത്തിറക്കി. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് 'ഫോണ്‍എവേ' ( PhoneAway )

ദൂരെയിരുന്നാലും സ്വന്തം ഫോണിലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന ഫോണ്‍എവേ ഒരു യൂട്ടിലിറ്റി ആപ് ആണെന്നും, അതിപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും ലിവാറസിന്റെ ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ ജസീല്‍ അബ്ദുള്‍ റഫീഖ് പറഞ്ഞു.

'സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ കൈയിലില്ലെങ്കിലും അതുമായി ബന്ധംസ്ഥാപിക്കാന്‍ ഫോണ്‍എവേ സഹായിക്കും' - റഫീഖ് അറിയിച്ചു.

ഈ ആപ്ലിക്കേഷന്‍ യൂസറുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ഒരു പകരം മൊബൈല്‍ നമ്പര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. യൂസറുടെ സ്മാര്‍ട്ട്‌ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ആ പകരം നമ്പര്‍ വഴിയാണ് ലഭ്യമാകുക. അതുപോലെ തന്നെ, എസ്എംഎസോ, ഈമെയിലോ അതല്ലെങ്കില്‍ രണ്ടുമോ ആശയവിനിമയ മാര്‍ഗമായി സെലക്ട് ചെയ്യണം.

ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ , സ്മാര്‍ട്ട്‌ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഫോണ്‍എവേ പ്രവര്‍ത്തിച്ചുകൊള്ളും. ഫോണിലെ ഏതെങ്കിലും മിസ്സ്ഡ് കോള്‍ നമ്പറോ, അതല്ലെങ്കില്‍ ഏതെങ്കിലും എസ്എംഎസോ നല്‍കി ഫോണിനെ കമാന്‍ഡ് ചെയ്യാന്‍ സജ്ജമാക്കാം. ഒപ്പം ഒരു പാസ്‌കോഡ് ഓഥന്റേക്കഷനും ആവശ്യമാണ്.

അതോടെ ഫോണ്‍എവേ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാകും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓട്ടോമാറ്റിക്കായി ഓണാകുന്നു, അതുവഴി കമ്മ്യൂണിക്കേഷന്‍ സാധ്യമാകും.

ഫോണിന്റെ കോണ്‍ടാക്ട് ഡയറക്ടറിയും കോള്‍ ലോഗുമൊക്കെ റിമോട്ടായി ലഭ്യമാക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. കാണാതെ പോയ ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും റിമോട്ട്-റിങര്‍ സാധ്യതയുപയോഗിച്ച് സൈലന്റ് മോഡ് മാറ്റാം. കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഫോണ്‍ എവിടെയുണ്ടെന്ന്, ഫോണിലെ ജിപിഎസ് ഉപയോഗിച്ച് മനസിലാക്കാനും കഴിയും.

ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ ഒരു പ്രശ്‌നം അത് ഫോണിന്റെ ബാറ്ററി വല്ലാതെ ചോര്‍ത്തിക്കളയും എന്നതാണ്. എന്നാല്‍ ഫോണ്‍എവേയുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ അത്ര പേടി വേണ്ട. വളരെ ഊര്‍ജക്ഷമതയോടെയാണ് ഈ ആപ് രൂപപ്പെടുത്തിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.