ന്യൂയോര്‍ക്ക്: അമേരിക്കയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചു. ഇതോടെ 16 ദിവസമായി തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥ അവസാനിക്കും. ഇതു സംബന്ധിച്ച ബില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള അമേരിക്കന്‍ സെനറ്റ് 18നെതിരെ 81 വോട്ടുകള്‍ക്ക് പാസാക്കി.
ബില്‍ അംഗീകാരത്തില്‍ വരണമെങ്കില്‍ ഇനി റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ കൂടി അംഗീകരിക്കേണ്ടതുണ്ട്. ബില്ലിന്റെ കാര്യത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ ഇതിനും തടസമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. കടമെടുപ്പ് പരിധി 16.7 ലക്ഷം കോടി ഡോളറായി (ഏകദേശം 1,045 ലക്ഷം കോടി രൂപ) ഉയര്‍ത്തണമെന്നതായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. പരിധി ഉയര്‍ത്താനുള്ള സമയം ഫിബ്രവരി ഏഴുവരെ നീട്ടാനാണ് തീരുമാനമായത്.
ഒബാമ മുന്നോട്ടുവെച്ച ആരോഗ്യപരിരക്ഷ പരിപാടിയായ ഒബാമ കെയര്‍ പദ്ധതി നടപ്പിലാക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഒബാമ കെയറിന് പണം അനുവദിക്കാതെ ജനപ്രതിനിധിസഭ പസാക്കിയ ധനവിനിയോഗ ബില്‍ സെനറ്റ് തള്ളിയതോടെയാണ് ട്രഷറി അടച്ചുപ്പൂട്ടുന്നതടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
നിലവിലെ ധാരണ അനുസരിച്ച് ഫെബ്രുവരി ഏഴുവരെ സര്‍ക്കാരിന് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാം. എന്നാല്‍ സമഗ്ര ആരോഗ്യപദ്ധതി ഒബാമകെയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താനായില്ല. അതുകൊണ്ട് തന്നെ ഫെബ്രുവരി ഏഴിന് മുമ്പ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ട്രല്‍റി പൂട്ടാന്‍ വീണ്ടും സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newyork, Obama

No comments:
Post a Comment