തളിപ്പറമ്പ: ഒരു വര്‍ഷം മുമ്പ് തളിപ്പറമ്പ് ഫെസ്റ്റില്‍ ആടിയും പാടിയും കാണികളുടെ മനം കവര്‍ന്ന കൊച്ചുപയ്യന്‍ കോളിവുഡിലെ താരരാജകുമാരന്റെ സിംഹാസനത്തിലേക്ക്. തളിപ്പറമ്പ് ആസാദ് നഗറിലെ ഏഴുവയസുകാരന്‍ മുഹമ്മദ് സഹല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സിനിമ 'ജമായി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. കുട്ടി കഥാപാത്രം നായകനാകുന്ന 'ജമായി' സംവിധാനം ചെയ്യുന്നത് തമിഴകത്ത് ഹിറ്റായി 'പാടും വാനമ്പാടി'യുടെ സംവിധായകന്‍ ജയകുമാറാണ്. പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിച്ച സിനിമയില്‍ ഉദയ്, ലക്ഷ്മി, ഷാഹിദ്, നിവിഷ, ആനന്ദ് ബാബു തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
ഡിസംബര്‍ പത്തിന് കേരളത്തില്‍ ഉള്‍പ്പെടെ സിനിമ റിലീസാകും. ഷിയ ഗ്രൂപ്പ് ഉടമ മുഹമ്മദലിയുടെയും ആയിഷയുടെയും മകനായ മുഹമ്മദ് സഹല്‍ ഭാരതീയ വിദ്യാഭവന്‍ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്. കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍ എന്നീ പ്രശസ്തര്‍ക്കൊപ്പം സ്വദേശത്തും വിദേശത്തും നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ കൊച്ചുമിടുക്കന്റെ സ്റ്റേജ് ഷോകളിലെ പ്രകടനം കണ്ടാണ് ജയകുമാര്‍ തന്റെ പുതിയ ചിത്രത്തിലെ പ്രധാന റോള്‍ മുഹമ്മദ് സഹലിന് നല്‍കിയത്. ശ്രദ്ധേയമായ അനേകം ആല്‍ബങ്ങളില്‍ തന്റെ മികവ് പ്രകടിപ്പിച്ച ഈ ബാലതാരം കെ.പി.എ.സി ലളിത തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ബെസ്റ്റ് ഡാന്‍സറിനുള്ള അവാര്‍ഡ് നേടിയ സഹല്‍ അമൃത ടി.വിയിലെ 'ചുമ്മാചുമ്മാ' സീരിയലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. കുടുംബ ചിത്രം, കപ്പല്‍ മുതലാളി എന്നീ മലയാള സിനിമകളിലും ഏതാനും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഫെസ്റ്റിലെ ശ്രദ്ധേയ പ്രകടനത്തിന് നഗരസഭ ആദരിച്ചിരുന്നു. 'ജമായി' തിയേറ്ററുകളില്‍ എത്തുന്നതോടെ തമിഴ് ചലച്ചിത്ര ലോകത്ത് തളിപ്പറമ്പിന്റെ പേരും സ്ഥാനം പിടിക്കുമെന്ന പ്രതീക്ഷയിലാണ് സഹലിന്റെ കുടുംബവും കുടുംബ സുഹൃത്തുക്കളും നാട്ടുകാരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muhammed Sahal, Child Artist

No comments:
Post a Comment