കാസര്‍കോട്: ഉപ്പളയിലെ മുത്തലിബ് വധക്കേസ് അന്വേഷണത്തിനിടെ ചെര്‍ക്കളയിലെ വെടിവെപ്പുകേസില്‍ നിര്‍ണായക വഴിത്തിരിവ്. കാലിയാ റഫീഖിനെ തേടിയുള്ള അന്വേഷണത്തിനിടെ മുംബൈയില്‍നിന്നാണ് വെടിവെപ്പിന്റെ സൂത്രധാരനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ കിട്ടിയതെന്ന് ഡിവൈ.എസ്.പി. എം.പി.മോഹനചന്ദ്രന്‍ പറഞ്ഞു.
2013 ജൂലായ് 18ന് പുലര്‍ച്ചെയാണ് ചെര്‍ക്കള ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരന്‍ എം.ടി.മുഹമ്മദുകുഞ്ഞിയുടെ അറഫാത്ത് മന്‍സിലിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. മൂന്നു വര്‍ഷം മുമ്പും ഇതേ വീടിനു നേരെ വെടിവെപ്പുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
ഉപ്പള കൊലപാതകത്തിനു ശേഷം കാലിയക്ക് അഭയം നല്‍കിയ മുംബൈയിലെ വ്യാപാരി കുരുഡപ്പദവിലെ അന്‍സാറിന്റെ അറസ്റ്റോടെയാണ് വെടിവെപ്പ് തെളിയിക്കുന്നതിനുള്ള പിടിവള്ളി പോലീസിന് കിട്ടിയത്. മുത്തലിബ് കൊലപാതകക്കേസില്‍ അറസ്റ്റിലായ അന്‍സാര്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് സഹായം നല്‍കിയതിനാണ് അറസ്റ്റ്.
നാടിനെ ഞെട്ടിച്ച് വീടിനു നേരെ വെടിയുതിര്‍ത്തത് നമ്പര്‍ മറച്ച കറുത്ത ബൈക്കിലെത്തിയ രണ്ടുപേരായിരുന്നെന്ന് നേരത്തേതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവിനെയും മകനെയും പള്ളിയിലേക്കു യാത്രയാക്കിയ ശേഷം മുറിയില്‍ നിലത്തിരുന്ന് നിസ്‌കരിക്കുകയായിരുന്ന വീട്ടമ്മ മറിയുമ്മയുടെ തലയ്ക്കു മുകളിലൂടെയാണ് വെടിയുണ്ട പാഞ്ഞത്. അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടായിരുന്നെങ്കിലും അറസ്റ്റിലേക്കെത്തിയിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് പോലീസെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment