ആലുവ: മെട്രോ റെയില്‍ നിര്‍മാണം നടത്തുന്ന സ്ഥലത്ത് നിര്‍മാണത്തൊഴിലാളി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതുമൂലം പൊലിഞ്ഞത് ഒരു ജീവന്‍. നിര്‍മാണത്തൊഴിലാളിയെ ഇടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്ക് സമീപം കരുവന്നൂര്‍ കീരാട്ട് വീട്ടില്‍ വേണുവിന്റെ മകന്‍ വിനീത് വി.നായര്‍ (27) തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനമിടിച്ച് മരിച്ചു. വിനീതിന്റെ ശരീരത്തിലൂടെ നാഷണല്‍ പെര്‍മിറ്റ് ലോറി കയറിയിറങ്ങുകയായിരുന്നു.
ആലുവ പുളിഞ്ചോടില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. എല്‍.ഐ.സി. ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ ഡവലപ്പ്‌മെന്റ് ഓഫീസറായ വേണുവിനെ ശബരിമല തീര്‍ത്ഥാടനത്തിന് യാത്ര അയച്ചശേഷം എറണാകുളത്തേക്ക് ഇന്റര്‍വ്യുവിനായി പോവുകയായിരുന്നു വിനീത്. പമ്പയില്‍വെച്ച് വിവരമറിഞ്ഞ വേണു നാട്ടിലേക്ക് തിരിച്ചു. മൃതദേഹം ആലുവ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എം.ബി.എ. ബിരുദധാരിയാണ് വിനീത്. അമ്മ: മായ (അധ്യാപിക). സഹോദരന്‍: വിമല്‍ (10-ാം ക്ലാസ് വിദ്യാര്‍ഥി).

പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ മെട്രോ നിര്‍മാണത്തൊഴിലാളിക്ക് സമീപത്തുള്ള ആലുവ കാരോത്തുകുഴി ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് നേരത്തെയും അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് ഇതേപോലെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെട്രോയ്ക്കായി സ്ഥാപിച്ച ബാരിക്കേഡ് കാര്‍ ഇടിച്ചുതെറിപ്പിച്ചിരുന്നു. കാര്‍ യാത്രക്കാര്‍ക്കും മെട്രോ നിര്‍മാണത്തൊഴിലാളികള്‍ക്കുമാണ് അന്ന് പരിക്കേറ്റത്.
ചൊവ്വാഴ്ച അപകടം നടന്ന റോഡിന്റെ രണ്ട് വശവും ബാരിക്കേഡുകള്‍ കൊണ്ട് മറച്ചിരുന്നു. ഒരു വരി ഗതാഗതം മാത്രമാണ് ഉണ്ടായിരുന്നത്. ബാരിക്കേഡിന് ഉള്ളിലുണ്ടായിരുന്ന തൊഴിലാളി വാഹനം വരുന്നത് ശ്രദ്ധിക്കാതെ വേഗത്തില്‍ റോഡിലേക്കിറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിനീതിന്റെ ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment