Latest News

പാമ്പ് കടിച്ചെന്ന് പിടികിട്ടാപ്പുള്ളി; പോലീസുകാരെ വെള്ളം കുടിപ്പിച്ചു

വളപട്ടണം:  പോലീസിന്റെ വലയില്‍ കുടുങ്ങിയപ്പോള്‍ തന്നെ പാമ്പ് കടിച്ചെന്ന് പറഞ്ഞ് കുഴഞ്ഞുവീണ നിരവധി പിടിച്ചുപറി കേസുകളിലെ പ്രതിപോലീസുകാരെ വെള്ളം കുടിപ്പിച്ചു. കഴിഞ്ഞ ദിവസം വളപട്ടണത്താണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ വയനാട് സ്വദേശിയായ യുവാവിനെ സി ഡി പാര്‍ട്ടിക്കാര്‍ വളപട്ടണം റെയില്‍വെ സ്റ്റേഷനടുത്ത് വെച്ച് പിടികൂടുകയായിരുന്നു.

വളപട്ടണം സ്റ്റേഷനില്‍ ലോക്കപ്പിലിട്ടപ്പോള്‍ തനിക്ക് തല കറങ്ങുന്നുണ്ടെന്നും ഛര്‍ദ്ദിക്കാന്‍ തോന്നുന്നുവെന്നും പോലീസുകാ രോടും പാറാവുകാരോടും യുവാവ് പറഞ്ഞു. കൂടാതെ തന്നെ എന്തോ കടിച്ചെന്നും പറഞ്ഞ് തല കറങ്ങി വീഴുകയായിരുന്നു.

പരിഭ്രാന്തരായ പോലീസുകാര്‍ ഉടന്‍ തന്നെ യുവാവിനെയും കൂട്ടി പാപ്പിനിശ്ശേരി വിഷചികിത്സാകേന്ദ്രത്തിലേക്ക് തിരിച്ചു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അവര്‍ക്ക് ഒന്നും മനസിലാകാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐ സിയുവില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ പാമ്പ് കടിച്ചിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് പോലീസിന് ശ്വാസം നേരെ വീണത്. തുടര്‍ന്ന് വയനാട് പോലീസ് സംഘമെത്തി പിടികിട്ടാപ്പുള്ളിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Custody

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.