കാഞ്ഞങ്ങാട്: ലോറി സ്‌കോര്‍പിയോ കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. സുങ്കതകട്ടയിലെ ഹമീദ് (38), ഹെസ്സങ്കടിയിലെ ബുളളററ് അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ചാലിങ്കാല്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
കാറിലുണ്ടായ രണ്ടുപേരും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിനകത്തുകുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസം നീക്കിയത്.
മരിച്ച ഹമീദും, അബ്ദുല്ലയും അടയ്ക്ക വ്യാപാരികളാണ്
മരിച്ച ഹമീദും, അബ്ദുല്ലയും അടയ്ക്ക വ്യാപാരികളാണ്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment