കാസര്‍കോട്: മദ്രസ അധ്യാപകനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സൗത്ത് കര്‍ണാടക അമ്പലമുഗര്‍ എളിയാറിലെ ഇസ്മഈയില്‍ ഖദീജ ദമ്പതികളുടെ മകന്‍ എ.ഐ. അബ്ദുര്‍ റഹ്മാന്‍(45) മുസ്ല്യാരെയാണ് ശനിയാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് അബ്ദുര്‍ റഹ്മാന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനുമുന്നിലെ ഫോര്‍ട്ട് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തത്. രാത്രി പള്ളിയില്‍ നമസ്‌ക്കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ശനിയാഴ്ച ഏറെ വൈകിയിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ സംശയം തോന്നി മുറി തുറന്നുനോക്കിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ലോഡ്ജ് അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍പോലീസ് ലോഡ്ജിലെത്തി അന്വേഷണം ആരംഭിച്ചു. മുറിയില്‍ നിന്നും ഒരു ബന്ധുവിന്റെ മൊബൈല്‍ നമ്പര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
ഭാര്യ: സൈനബ. മകന്‍: അറഫാത്ത്. ഒരു മകളുമുണ്ട്. ദക്ഷിണ കര്‍ണാടകയിലെ മദ്രസകളുടെ മുഫത്തീസാണ് മരിച്ച അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിച്ചുവന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ചയാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment