Latest News

നടന്‍ മധുവിനെതിരേ ആരോഗ്യവകുപ്പ് കേസെടുത്തു

തിരുവനന്തപുരം: സിനിമാ പോസ്റ്ററില്‍ പുകവലിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടതിന് നടന്‍ മധുവിനെതിരേ ആരോഗ്യവകുപ്പ് കേസെടുത്തു. ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന സിനിമയിലെ പോസ്റ്ററുകളില്‍ മധു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളുണ്ട്.

ശ്രീകാര്യത്ത് പതിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ ഇതിന്റെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്. മധുവിനെ കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നേരത്തെയും ആരോഗ്യവകുപ്പ് സമാനമായ വകുപ്പുകളില്‍ നടന്‍ മോഹന്‍ലാലിനെതിരേയും നടി മൈഥിലിക്കെതിരേയും കേസെടുത്തിരുന്നു.

ഇതില്‍ മൈഥിലിയെ ഇപ്പോള്‍ നല്ല നടപ്പിന് ശിക്ഷിച്ചിരിക്കുകയാണ്. മോഹന്‍ ലാലിന്റെ കേസ് കോടതി പരിഗണിക്കുകയുമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madhu Actor, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.