കരിപ്പൂര്‍: ബോട്ടിലുകളില്‍ നിറച്ച് കുഴമ്പുരൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ മൂന്നുകിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സിന്റെ അവസരോചിത ഇടപെടല്‍മൂലം പിടികൂടി. ഞായറാഴ്ച ദുബയില്‍നിന്നു കരിപ്പൂരിലെത്തിയ മഹാരാഷ്ട്ര സ്വദേശിയും കണ്ണൂര്‍ കൂത്തുപറമ്പില്‍ താമസക്കാരനുമായ നാനാത്തോ കറ്റാരെ(30)യുടെ ബാഗില്‍ കണെ്ടത്തിയ 27 ബോട്ടിലുകളില്‍നിന്നാണ് മൂന്നുകിലോ സ്വര്‍ണം കണ്ടെത്തിയത്.
കറ്റാരെയുടെ ബാഗില്‍ ഗ്രീസ് എന്നെഴുതിയ കുഴമ്പുരൂപത്തിലുള്ള 27 ബോട്ടിലുകളാണുണ്ടായിരുന്നത്. സംശയം തോന്നിയ അധികൃതര്‍ അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവന്നതിന് ഇവ കസ്റ്റഡിയിലെടുത്ത് ഇയാളെ വിട്ടയച്ചു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വര്‍ണജോലിക്കാരെ എത്തിച്ചു പിടികൂടിയ കുഴമ്പുരൂപത്തിലുള്ള ദ്രാവകം കത്തിച്ചു. ഇതോടെയാണ് ഇതില്‍ സ്വര്‍ണമടങ്ങിയിരുന്നതായി അറിഞ്ഞത്.
സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് പിടികൂടിയ ദ്രാവകമെന്നു ബോധ്യമായിട്ടുണ്ട്. ഇതില്‍ വിദഗ്ധമായി മൂന്നുകിലോ സ്വര്‍ണം ചേര്‍ക്കുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 80ലക്ഷം രൂപ വിലവരും. സ്വര്‍ണം ദ്രാവകരൂപത്തിലാക്കി കടത്തുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്. ദിവസങ്ങള്‍ക്കുമുമ്പ് വെള്ളിപൂശിയ സ്വര്‍ണ സ്പൂണുകളും കപ്പുകളും കരിപ്പൂരില്‍ പിടികൂടിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment