മംഗലാപുരം: കാസര്‍കോട്ടുകാരായ വിമാനയാത്രക്കാരില്‍നിന്ന് മംഗലാപുരം വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 115 പവന്‍ സ്വര്‍ണം പിടിച്ചു. കാസര്‍കോട് ബണ്ണൂര്‍ അബ്ദുള്‍ നാസര്‍ (27), തളങ്കര അബ്ദുള്‍ ജലീല്‍ ഇസ്മായില്‍ (23) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.
രാവിലെ 7.30നുള്ള ദുബായ് എയര്‍ ഇന്ത്യാ വിമാനത്തില്‍ മംഗലാപുരത്തു വന്നിറങ്ങിയതായിരുന്നു ഇരുവരും. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കമ്പികളാക്കിമാറ്റിയ സ്വര്‍ണത്തില്‍ വെള്ളിപൂശിയാണ് കടത്താന്‍ ശ്രമിച്ചത്. ഇവരെ വിശദമായ ചോദ്യംചെയ്യലിനായി ബജ്‌പെ പോലീസിന് കൈമാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment